അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഡിസംബർ 15 മുതല്‍ പെയ്ഡ് പാര്‍ക്കിങ് നിയമം നിലവില്‍ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ കൊമേഴ്സ്യല്‍ സെക്ടറുകളിലാണ് പെയ്ഡ് പാര്‍ക്കിങ് നിയമം നിലവില്‍ വന്നത്. സംയോജിത ഗതാഗത കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി.
അനധികൃതവും കുത്തഴിഞ്ഞതുമായ പാര്‍ക്കിങ് ഇല്ലാതാക്കാനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
എംഇ9, എംഇ10, എംഇ11, എംഇ12 എന്നീ കൊമേഴ്സ്യല്‍ സെക്ടറുകളാണ് പണമടച്ചുള്ള പകർക്കിങ്ങിന്റെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഈ മേഖലകളില്‍ പെയ്ഡ് പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.