ദുബൈ: യു.എ.ഇ പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി നടന്ന രണ്ടാം സീസൺ ഫുട്ബാൾ പ്രീമിയർ ലീഗിൽ ബ്ലൂ ഡ്രാഗൺ എം.എസ്.ടി ജേതാക്കൾ. ഫൈനലിൽ സ്പെക്ടേഴ്സ് എഫ്.സിയെ പെനാൽറ്റിയിൽ പരാജയപ്പെടുത്തി.
ഫൈനലിലെ മികച്ച താരമായി സഫാസും ബെസ്റ്റ് ഡിഫൻഡറായി ശിറുവും തെരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് ടൂർണമെന്റിലെ മികച്ച താരമായി. സഫ്വാൻ മികച്ച ഗോളിയായി. ഉനൈസാണ് ടോപ് സ്കോറർ. കുടുംബ സംഗമവും സ്നേഹ സംഗമവും ഉൾപ്പെട്ട പ്രവാസി കൂട്ടായ്മ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി പ്രീമിയർ ലീഗിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഇബ്രാഹിം ഖലീൽ, ടി.ആർ. ഹനീഫ് മേൽപറമ്പ്, അഫ്സൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ തളങ്കര, ഡോ. ഇസ്മായിൽ മൊഗ്രാൽ, മുൻ ഇന്ത്യൻ സ്കൂൾ ഫുട്ബാൾ താരം എം.എസ്. ബഷീർ ടിഫാ തളങ്കര, ഇബ്രാഹിം ബേരികെ, ഹൈദർ കുദുപ്പംകുഴി, തൽഹത് ടിഫാ, ജലാൽ തായൽ, എം.എച്ച്. അബ്ദുൽ റഹ്മാൻ ഉറുമി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.