ബറാക ആണവോർജ പ്ലാൻറി​െൻറ പശ്ചാത്തലത്തിൽ എമിറേറ്റ്‌സ് പോസ്​റ്റ് പുറത്തിറക്കിയ സ്മാരക സ്​റ്റാമ്പ്

ബറാക ആണവോർജ നിലയത്തി​െൻറ പ്രവർത്തനം; എമിറേറ്റ്‌സ് പോസ്​റ്റ് സ്മാരക സ്​റ്റാമ്പ് പുറത്തിറക്കി

അബൂദബി: പശ്ചിമ അബൂദബിയിലെ ബറാക ആണവോർജ പ്ലാൻറ് പ്രവർത്തനം ആരംഭിച്ചതി​െൻറ സ്മരണക്കായി എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷ​െൻറ സഹകരണത്തോടെ എമിറേറ്റ്‌സ് പോസ്​റ്റ് സ്മാരക സ്​റ്റാമ്പ് പുറത്തിറക്കി. ബറാക ന്യൂക്ലിയർ പവർ പ്ലാൻറുകളുടെ ഗ്രാഫിക് ഡിസൈൻ ഉൾക്കൊള്ളുന്നതാണ് സ്മാരക സ്​റ്റാമ്പ്. എമിറേറ്റ്‌സ് പോസ്​റ്റ് 25,000 സ്മാരക സ്​റ്റാമ്പുകൾ, 1000 എൻവലപ്പുകൾ, 1000 പോസ്​റ്റ് കാർഡുകൾ എന്നിവ വിതരണം ചെയ്യും. ഇന്നലെ മുതൽ എമിറേറ്റ്‌സ് പോസ്​റ്റ്, എമിറേറ്റ്‌സ് പോസ്​റ്റ് ഓൺലൈൻ സ്​റ്റോറുകളിലും പ്രധാന കസ്​റ്റമർ ഹാപ്പിനസ് സെൻററുകളിലും സ്​റ്റാമ്പുകൾ വിൽപനക്ക് ലഭ്യമാണെന്നും അറിയിപ്പിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.