ഒാൺലൈൻ മദ്​റസയുമായി ഇസ്​ലാഹി സെൻറർ

ദുബൈ: കോവിഡ്​ സുരക്ഷ മുൻനിർത്തി വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധിയാണെങ്കിലും ഒാൺലൈൻ മദ്​റസ പഠനം ഏർപെടുത്ത ി ഖിസൈസ്​ ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ. കഴിഞ്ഞ മാസം തന്നെ കെ.ജി മുതൽ ടീനേജ്​ വരെയുള്ള കുട്ടികൾക്ക്​ ഇ​-ലേണിങ്​ തുടങ്ങി. ഖുർആൻ, ഹിഫ്​ദ്​, അറബി, ഫിഖ്​ഹ്​, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്​.

ക്ലാസ്​ അടിസ്​ഥാനത്തിൽ വ്യത്യസ്​ത വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളും ഇ-മെയിൽ, വീഡിയോ ആപ്പുകളും ഉപയോഗിച്ചാണ്​ പഠനം. വിദ്യാർഥികളുടെ വീഡിയോ റെക്കോഡ്​ ചെയ്​തും അസൈൻമ​െൻറുകളും പ്രോജക്​ടുകളും അയച്ചും രക്ഷിതാക്കളും സഹകരിച്ചുവരുന്നു.

മുതിർന്നവർക്കുള്ള ക്ലാസുകളും ഒാൺലൈൻ വഴി ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്​. ഫോൺ: 0558401357.

Tags:    
News Summary - online madrasa in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.