ഷാർജ: കാരുണ്യ കൾചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ 'കാരുണ്യത്തിൻ പൊന്നോണം' എന്ന പേരിൽ ഷാർജ പാകിസ്താൻ കൾചറൽ സെന്‍ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. കാരുണ്യ പ്രസിഡന്‍റ് ജേക്കബ് കറ്റാനം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സിജു ജോൺ സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ഡോ. ഇ.പി. ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗം സാം വർഗീസ്, ശാലോം കോഓഡിനേഷൻ ചെയർമാൻ ജോസ് വി. ജോൺ, കാരുണ്യ വൈസ് പ്രസിഡന്‍റ് റോസിലി ടിറ്റി എന്നിവർ ആശംസ നേർന്നു. കാരുണ്യ ജനറൽ സെക്രട്ടറി ജോഷി ജോൺ വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഷാർജ ഇന്ത്യൻ ഹൈസ്കൂളിൽ 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച സിസിലി ജോൺസനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ശാലോം കോഓഡിനേറ്റർ ഗീവർഗീസ് ബാബുജി നന്ദി പറഞ്ഞു. ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിയ പരിപാടിയിൽ കാരുണ്യ അംഗങ്ങളുടെ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.