മസ്കത്ത്: ഒമാനിലെ വ്യാപാര സ്ഥാപനങ്ങളിൽ അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങളും ഉപഭോക്തൃ ഉ ൽപന്നങ്ങളും മതിയായ രീതിയിൽ സ്റ്റോക്കുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തി. ഇവയുട െ വില നിലവാരവും ഭദ്രമാണെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിളി ച്ചുചേർത്ത യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടവരും സ്വകാര്യ സ്ഥാ പനങ്ങളുടെ പ്രതിനിധികളും ഉറപ്പുനൽകി. വായു, കര, കടൽ അതിർത്തികൾ വഴിയുള്ള ഇറക്കുമ തി സുഗമമായി നടക്കുന്നുണ്ട്. വിപണിയിൽ കൃത്യമായ വിതരണം ഉറപ്പുവരുത്താൻ കച്ചവടക് കാരുമായും വിതരണക്കാരുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ യ ോഗത്തിൽ അറിയിച്ചു.
ഒമാനിലെ ഒരു മാർക്കറ്റിലും ഏതെങ്കിലും ഉൽപന്നങ്ങളുടെ കമ്മി റിപ്പോർട്ട് ചെയ്തിട്ടില്ല. ഒപ്പം ഒമാനിലെ ഫാക്ടറികളും വാണിജ്യസ്ഥാപനങ്ങളും പൂർണമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവിടങ്ങളിൽ നല്ല സ്റ്റോക്ക് ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും ഇത്തരം വസ്തുക്കളുടെ ഉപഭോഗം വർധിച്ച സാഹചര്യത്തിൽ ഉൽപന്നങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് വൻ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
സ്റ്റോർ ആൻഡ് ഫുഡ് റിസർവ് പൊതു അതോറിറ്റി ഡയറക്ടർ ബോർഡുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാനിൽ ആവശ്യമായ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്ന് വ്യക്തമായതായി മജ്ലിസുശൂറ സാമ്പത്തിക ധനകാര്യ കമ്മിറ്റി മേധാവി സാലെം ബിൻ അലി അൽ ഹിക്മാനി പറഞ്ഞു. ഇതനുസരിച്ച് നിലവിലെ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റോക്കുതന്നെ ഭക്ഷ്യസുരക്ഷക്കും വിലസ്ഥിരതക്കും മതിയായതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ സ്േറ്റാർ ആൻഡ് ഫുഡ് റിസർവ് പൊതു അതോറിറ്റിക്ക് ആവശ്യമായ സാമ്പത്തിക വായ്പ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വിഭവങ്ങളുടെ ഉൽപാദനത്തിനും വിതരണത്തിനുമായി നിരവധി സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്.
പഞ്ചസാര, ബാർലി, ഗോതമ്പ് എന്നിവയുടെ വിലയിൽ കഴിഞ്ഞ വർഷം ആദ്യപാദത്തെക്കാൾ വലിയ വർധനയുണ്ടായിട്ടില്ലെന്ന് അൽ ഹിക്മാനി പറഞ്ഞു. എന്നാൽ, അരി വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെന്നും ടണിന് 400 ഡോളറിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപന ഉടമകൾ ഉൽപന്നങ്ങളുടെ വിതരണത്തിന് വില ഇൗടാക്കാൻ ആധുനിക സംവിധാനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങൾ വഴി കൊറോണ പടരുന്നില്ലെന്ന് ഉടമകൾ ഉറപ്പു വരുത്തുകയും വേണം.
കോവിഡ് ബാധ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രതിഫലനം വിലയിരുത്തി ആവശ്യമായ നടപടികൾ എടുക്കുന്നതിനായി മന്ത്രാലയം അണ്ടർ സെക്രട്ടറിയായ അഹമദ് ബിൻ ഹസൻ അൽ ദീബിെൻറ േനതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുള്ളതായി മന്ത്രാലയം ഡയറക്ടർ ജനറൽ മുബാറക് അൽ ദൊഹാനി പറഞ്ഞു. അതിർത്തികൾ വഴിയും മറ്റു സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചും ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഭക്ഷ്യ വിഭവങ്ങളുടെയും അവശ്യ വസ്തുക്കളുടെ ലഭ്യതയും മറ്റും സ്ഥിരമായി നിരീക്ഷിച്ചു വരുന്നുണ്ട്. അതിനാൽ ഭക്ഷ്യ വസ്തുക്കൾ അധികമായി സൂക്ഷിച്ച് വെക്കരുതെന്നും ഇത് ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കൾ അവശ്യവസ്തുക്കൾ മിതമായി ഉപയോഗിക്കുകയും വേണം. ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഭക്ഷ്യവിഭവങ്ങളും അവശ്യ വസ്തുക്കുകളും സംഭരിക്കുന്നതിൽ പരിശ്രമങ്ങൾ നടത്തുന്നതായി ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് സാമ്പത്തിക വിഭാഗം തലവൻ അഹമദ് അബ്ദുൽകരീം അൽ ഹൂതി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലും വരും നാളുകളിൽ ഭക്ഷ്യ വിഭവങ്ങൾ സംഭരിച്ചു വെക്കാൻ വൻ സംഭരണ സംവിധാനം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു.
രോഗം പടരുന്ന പ്രത്യേക സാഹചര്യത്തിൽ അണുനശീകരണ ഉൽപന്നങ്ങളുടെ വില വർധിക്കുന്നതിൽനിന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതും ഒഴിവാക്കി ഇത്തരം ഉൽപന്നങ്ങൾക്ക് ന്യായമായ വിലമാത്രം ഇൗടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.