പഴമയുടെ തിളക്കങ്ങള്‍ പുതുകാലവും കൈവിടുന്നില്ല. ഇത് തെളിയിക്കുന്നതാണ് ഉപയോഗശൂന്യമായ വസ്തുവകകള്‍ വില്‍ക്കുന്ന റാസല്‍ഖൈമയിലെ കച്ചവട കേന്ദ്രം. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍, മ്യൂസിക് ഇന്‍സ്ട്രുമെൻറ്സ്, കൃഷിക്കും മല്‍സ്യ ബന്ധനത്തിനും ഉപയോഗിച്ചിരുന്ന വസ്തുവകകള്‍, ആദ്യകാല ടെലിഫോണുകള്‍,
തേപ്പ് പെട്ടി, മണ്‍പാത്രങ്ങള്‍ തുടങ്ങി വസ്തുക്കളുടെ പട്ടിക നീളും. മോഹവിലക്കാണ് പഴയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് കച്ചവട കേന്ദ്രത്തിലെ ജീവനക്കാരന്‍ വളാഞ്ചേരി സ്വദേശി അബ്ദുല്‍ഗഫൂര്‍ പറയുന്നു. 15 വര്‍ഷമായി യു.എ.ഇയില്‍ താന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഉപയോഗം കഴിഞ്ഞ് കളയുന്ന വസ്തുവകകള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നയിടങ്ങളിലായിരുന്നു തനിക്ക് ജോലി. ആറു വര്‍ഷമായി റാസല്‍ഖൈമയില്‍ നിലവിലെ സ്ഥാപനത്തില്‍.
പഴയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ പുതിയ ഭവനങ്ങളിലെ സ്വീകരണ മുറികള്‍ അലങ്കരിക്കുന്നതിനാണ് ഇവ കൂടുതലും ഉപയോഗപ്പെടുത്തുന്നത്. കോവിഡിന് മുമ്പ് പഴയ ഉല്‍പന്നങ്ങള്‍ തേടി ആവശ്യക്കാര്‍ ഏറെ എത്തിയിരുന്നു. ഇപ്പോള്‍ കച്ചവടം മുമ്പത്തെപോലെ തകൃതിയിലല്ല. പുരാതന വസ്തുക്കളോടൊപ്പം ഈന്തപ്പനയോലകളും തടികളും ഉപയോഗിച്ച് നിര്‍മിക്കുന്ന കരകൗശല വസ്തുക്കളും വീട്ടുപയോഗ സാധനങ്ങളും ഇവിടെ വില്‍പ്പനക്കുണ്ട്.
ഇതില്‍ പനയോലകളില്‍ തീര്‍ത്ത ഷീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അറബികള്‍ വീടിനോട് ചേര്‍ന്നും കൃഷി സ്ഥലങ്ങളിലും ഒരുക്കുന്ന മജ്ലിസുകളുടെയും താല്‍ക്കാലിക ടെൻറുകളുടെ നിര്‍മാണത്തിനുമാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത് -ഗഫൂര്‍ വിശദമാക്കുന്നു
പഴയ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന റാസല്‍ഖൈമയിലെ കച്ചവട കേന്ദ്രത്തില്‍ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.