??????-??.?.? ?????????? ??????????? ?????????? ??.?.?. ??????? ???. ???????? ?? ???? ??????????????

എൻ.ആർ.​െഎ-–ഇമറാത്തി ഇന്‍വെസ്​റ്റേഴ്​സ്​ ഗ്രൂപ്പ്​  ഇന്ത്യയില്‍ 6500 കോടി നിക്ഷേപിക്കും

ദുബൈ: യു.എ.ഇയിലെ സ്വദേശി വ്യവസായികളും ഇന്ത്യന്‍ പ്രവാസി വ്യവസായികളും ചേര്‍ന്ന് രൂപം നല്‍കിയ എൻ.ആർ.​െഎ- ഇമറാത്തി ഇന്‍വെസ്​റ്റേഴ്​സ്​ ഗ്രൂപ്പ് ഇന്ത്യയില്‍ 6500 കോടി രൂപയുടെ നിക്ഷേപം നടത്തും. ദുബൈയില്‍ പുരോഗമിക്കുന്ന ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്‍ പ്രസിഡൻറായ ബിസിനസ് ലീഡേഴ്​സ്​ ഫോറത്തിന് കീഴില്‍ അടുത്തിടെ രൂപം നല്‍കിയ ഗ്രൂപ്പാണ്​ എന്‍.ആര്‍.ഐ ഇമിറാത്തി ഇന്‍വെസ്​റ്റേഴ്​സ്​ ഗ്രൂപ്പ്​. ലാഭകരമായ വന്‍കിട പദ്ധതികളിലാണ് നൂറ്​കോടി യുഎസ് ഡോളറി​​െൻറ (6500 കോടി രൂപ) നിക്ഷേപം നടത്തുക. അടിസ്ഥാന സൗകര്യവികസനം, വ്യോമയാനം, ഐടി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ യുഎഇ- ഇന്ത്യ സഹകരണം കൂടുതല്‍ ശക്തമാകണമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയും അടിസ്ഥാന സൗകര്യ വികസന മന്ത്രി അബ്​ദുല്ല അല്‍ നുഐമിയും പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച സുസ്​ഥിരമാകണമെങ്കിൽ അടിസ്​ഥാന സൗകര്യ വികസന മേഖലയിൽ 5.2 ലക്ഷം കോടി ഡോളറി​െൻ നിക്ഷേപം ആവശ്യമാണെന്ന്​ ഏഷ്യൻ ഡവലപ്മ​െൻറ്​ ബാങ്ക്​ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. 2000 ഏപ്രിൽ മുതൽ 2017 ജൂൺ വരെയുള്ള കാലയളവിൽ 498.9 ബില്ല്യൻ ഡോളറി​​െൻറ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്ന്​ ഡിപ്പാർട്ട്​മ​െൻറ്​ ഒാഫ്​ ഇൻഡസ്​ട്രിയൽ പോളിസി ആൻറ്​ പ്രമോഷൻ ഉച്ചകോടിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2015 മുതൽ 2017 വരെയുള്ള കാലത്ത്​ 144.4 ബില്ല്യൺ ഡോളറി​​െൻറ നിക്ഷേപമാണ്​ എത്തിയത്​. ഏറ്റവും കുടുതൽ നിക്ഷേപം എത്തിയത്​ 20016^2017 കാലത്താണ്​. 43.5 ബില്ല്യൺ ഡോളർ. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളിലേക്ക്​ വെളിച്ചം വീശുന്നതാണ്​ റിപ്പോർട്ട്​ എന്ന്​ ഇന്ത്യയുടെ യു.എ.ഇയിലെ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. 

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും ഇന്ത്യ^യു.എ.ഇ സാമ്പത്തിക സഹകരണത്തി​​െൻറയും പുതിയ കാലഘട്ടത്തിനാണ്​ ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നതെന്ന്​ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വ്യവസായ രംഗത്ത് പരസ്​പരമുള്ള നിക്ഷേപത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. നേരത്തേ അബൂദബി ചേംബര്‍ ഓഫ് കോമേഴ്​സും ഇന്ത്യയില്‍ നൂറ്​കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ യുഎഇയിലെ കോര്‍പറേറ്റ് രംഗത്തെ 800 വിദഗ്​ധര്‍ പങ്കെടുക്കുന്നുണ്ട്. 

Tags:    
News Summary - nri-imarathi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.