ദുബൈ: കോവിഡ് സങ്കടങ്ങളുടെ മാത്രം കാലമല്ല, മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ നല്ല നാളുകളിലൂടെ കൂടിയാണ് നാം കടന്നുപോകുന്നത്. സഹജീവികളുടെ വിശപ്പും വിഷമതകളും തിരിച്ചറിയുവാനും അത് ശമിപ്പിക്കുവാനും പാഞ്ഞുനടന്ന മനുഷ്യരെക്കണ്ട് മാലാഖമാർ പോലും പുഞ്ചിരി തൂകുന്നുണ്ടാവും. കോവിഡിനെ മതവൈരാഗ്യം പടർത്തുവാനും വിളവെടുപ്പ് നടത്താനും ദുരുപയോഗം ചെയ്തവരുണ്ട്. എന്നാൽ അവർ കൂടി കേൾക്കുവാൻ യഥാർഥ മനുഷ്യത്വത്തിെൻറ കഥ പങ്കുവെക്കുന്നു. സഹിഷ്ണുതയുടെയും സാഹോദര്യത്തിെൻറയും െഎക്യഅറബ് നാട് എവ്വിധമാണ് കോവിഡിനെ നേരിടുന്നതെന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതെന്നും ബോധ്യപ്പെടുത്തുന്ന നൂറുകണക്കിന് കഥകളിലൊന്ന്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക നിർദേശാനുസരണം കഴിഞ്ഞ ദിവസം റാസൽഖൈമയിൽ നിന്ന് കോഴിക്കോേട്ടക്ക് മർക്കസ് പ്രവർത്തകർ ചാർട്ടർ ചെയ്ത വിമാനത്തിൽ കേച്ചേരിയിൽ നിന്നുള്ള വിഷ്ണു എന്നൊരു യാത്രക്കാരനുണ്ടായിരുന്നു. വിഷ്ണു എങ്ങിനെയാണ് ആ വിമാനത്തിലെ യാത്രക്കാരനായത് എന്നറിയാൻ നാലു മാസം പിറകിലേക്ക് പോകണം.
ജോലി നഷ്‌ടപ്പെട്ട് നാലുമാസത്തോളം റൂമിൽ കഴിയേണ്ടി വന്നിരുന്നു വിഷ്ണുവിന്. എന്തെങ്കിലും ജോലി ചെയ്യണമെന്ന് കരുതിയിരിക്കുേമ്പാൾ താമസിക്കുന്ന ക്യാമ്പിൽ മർകസ് വളണ്ടിയർമാരായ ഐ.സി.എഫിെൻറ പ്രവർത്തകർ ഭക്ഷണ വിതരണത്തിനെത്തി. ഏവരോടും സ്നേഹപൂർവം കാര്യങ്ങൾ തിരക്കി കൃത്യമായി ഭക്ഷണം വിതരണം ചെയ്യുന്ന സേവകരെ കണ്ടമാത്രയിൽ തന്നെ ഏറെ ആദരം തോന്നി. ജോലിയും ശമ്പളവും ഇല്ലാതെ മുറിയിൽ മുഷിഞ്ഞിരിക്കുന്നതിനു പകരം ഇവർക്കൊപ്പം റിലീഫ് സംഘത്തിൽ ചേർന്നാലോ എന്ന് തോന്നി.
ആർ.എസ്.സി പ്രവർത്തകൻ റിയാസ് സിയാദിനോട് നിങ്ങളുടെ പ്രവർത്തനങ്ങളിൽ എന്നെ കൂടെ കൂട്ടാമോ എന്ന് വെറുതെ ഒന്നു ചോദിച്ചു നോക്കിയതാണ്. ഭക്ഷണ വിതരണത്തിന് ജബൽ അലി ഇൻഡസ്ട്രിയൽ യൂണിറ്റിലെ പ്രവർത്തകരോടൊപ്പം പിറ്റേ ദിവസം മുതൽ വിഷ്ണു സേവന നിരതനായി.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവന്ന സാഹചര്യത്തിൽ െഎസൊലേഷൻ കേന്ദ്രങ്ങളിൽ വളണ്ടിയർമാരുടെ ആവശ്യം അധികരിച്ചുവന്നു. ആ ഘട്ടത്തിൽ ജബൽ അലി മർകസ് ഹെൽപ് െഡസ്ക് ടീം ലീഡർ ലുഖ്‌മാൻ മാങ്ങാട് വിഷ്ണുവിനോടും തിരക്കി^ ഐസൊലേഷനിൽ നിൽക്കുമോ എന്ന്. ഒട്ടും മടി കാണിക്കാതെ വിഷ്ണു ഐസൊലേഷനിൽ കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് സേവനം ചെയ്യാൻ കൂടി.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വിഷ്ണു കേച്ചേരിക്കും സുനീർ പുന്നയൂർകുളത്തിനും കോവിഡ് റിസൽട്ട് പോസിറ്റീവ് ആയി. പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഫൈവ് സ്റ്റാർ ഹോട്ടൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയാണ് വിഷ്ണുവിന് ക്വാറൻറീൻ സജ്ജമാക്കിയത്. മൂന്നാഴ്ച ക്വാറൻറീൻ കഴിഞ്ഞ് രോഗമുക്തി നേടിയ വിഷ്ണുവിന് നാട്ടിലേക്ക് പോകണമെന്നറിയിച്ചതും ചാർേട്ടഡ് വിമാനത്തിൽ സൗജന്യ യാത്ര ഒരുക്കുകയായിരുന്നു മർക്കസ് പ്രവർത്തകർ.
ആയിരക്കണക്കിനാളുകൾക്ക് സേവനമൊരുക്കുന്ന സന്നദ്ധപ്രവർത്തകർക്കൊപ്പം നിന്ന് മനുഷ്യർക്ക് സാന്ത്വനമേകാൻ കഴിഞ്ഞ സംതൃപ്തിയോടെയാണ് വിഷ്ണു നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.