ദുബൈ: സ്കൂൾ വേനലവധി ആരംഭിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസ ഓഫറുമായി ജി.സി.സിയിലെ പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സി കാർഗോ. നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൊണ്ടുപോകുന്ന പ്രവാസികൾക്ക് ഏറെ സഹായകരമാകുന്ന ഓഫറാണ് ഒരുക്കിയിട്ടുള്ളത്. വാങ്ങിയ മുഴുവൻ സാധനങ്ങളും കുറഞ്ഞ വിമാന ലഗേജിൽ കൊണ്ടുപോകാൻ കഴിയാത്ത ഉപഭോക്താക്കൾക്കായാണ് പുതിയ ‘ബാക് ടുഹോം’ ഓഫർ എ.ബി.സി കാർഗോ പ്രഖ്യാപിച്ചിട്ടുള്ളത്. ജി.സി.സിയിലെ ഒട്ടുമിക്ക ലുലു ഹൈപ്പർമാർക്കറ്റുകളിലും എ.ബി.സി കാർഗോയുടെ സേവനങ്ങൾ ലഭ്യമാണ്. ലുലുവിൽനിന്ന് നേരിട്ടു സാധനങ്ങൾ വാങ്ങി അയക്കാനുള്ള എല്ലാ സൗകര്യങ്ങളും എ.ബി.സി കാർഗോ ഉറപ്പാക്കിയിട്ടുണ്ട്. സമയവും ചെലവുമെല്ലാം ലാഭിക്കാനുള്ള ഈ പ്രത്യേക സൗകര്യം പ്രവാസികൾക്ക് വലിയ സഹായമാണ്.
‘ബാക്ക് ടു ഹോം’ ഓഫർ എ.ബി.സി കാർഗോയുടെ എല്ലാ ബ്രാഞ്ചുകളിലും, ലുലു ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കുറഞ്ഞ ചെലവിൽ അതിവേഗം പാർസലുകൾ അയക്കാനുള്ള വളരെ വിപുലമായ സൗകര്യമാണ് എ.ബി.സി കാർഗോ ഒരുക്കിയിട്ടുള്ളത്. കാർഗോ ആൻഡ് കൊറിയർ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള എ.ബി.സി കാർഗോ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസനീയമായ സേവനങ്ങൾ നടത്തുന്നുണ്ട്. അന്താരാഷ്ട്ര സർവിസുകൾക്കു പുറമേ, ആഭ്യന്തര ഡെലിവറികളും എ.ബി.സി കാർഗോ ഉറപ്പുവരുത്തുന്നുണ്ട്. സ്കൂൾ അവധിയുടെ സീസണിൽ ബ്രാഞ്ചുകളിലെ തിരക്കുകൾ പരിഗണിച്ച് രാത്രി വളരെ വൈകിയും പ്രവർത്തനസജ്ജമാണെന്നും ബാക്ക് ടു ഹോം ഓഫറുകൾക്കായി ബ്രാഞ്ചുകളെ സമീപിക്കാവുന്നതാണെന്നും എ.ബി.സി മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.