ഒമാൻ-യു.എ.ഇ അതിർത്തി

ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ ആ​ർ.​ടി.​പി.​സി.​ആ​ർ ആ​വ​ശ്യ​മില്ല;​ യു.എ.ഇ ​പ്രവാസികൾക്ക്​ ആശ്വാസം

ദു​ബൈ: മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ ആ​ർ.​ടി.​പി.​സി.​ആ​ർ ആ​വ​ശ്യ​മി​ല്ലെ​ന്ന ഒ​മാ​ൻ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശം യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സം. ദി​വ​സ​വും റോ​ഡ്​ മാ​ർ​ഗ​വും വി​മാ​ന​മാ​ർ​ഗ​വും നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ്​ അ​തി​ർ​ത്തി ക​ട​ന്ന്​ ഒ​മാ​നി​ലെ​ത്തു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും ബി​സി​ന​സു​ള്ള നി​ര​വ​ധി​പേ​ർ യു.​എ.​ഇ​യി​ലു​ണ്ട്. പ​ല​രു​ടെ​യും ബ​ന്ധു​ക്ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യു​ണ്ട്. യു.​എ.​ഇ​യി​ലെ ഒ​രു എ​മി​റേ​റ്റി​ൽ​നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ പോ​കു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണ്​ ഇ​വി​ടെ​യു​ള്ള​വ​ർ ഒ​മാ​നി​ലേ​ക്കും സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ ഒ​മാ​ൻ വി​സ ല​ഭി​ക്കും. ആ​ഴ്ച​യി​ൽ പ​ല​ത​വ​ണ ഒ​മാ​നി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന​വ​രു​മു​ണ്ട്. 50-100 ദി​ർ​ഹം ന​ൽ​കി പി.​സി.​ആ​ർ എ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ഈ ​ദു​രി​ത​മാ​ണ്​ ഒ​ഴി​വാ​കു​ന്ന​ത്. വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്കാ​ണ്​ പി.​സി.​ആ​റി​ല്ലാ​ത്ത യാ​ത്ര ഒ​മാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ 95 ശ​ത​മാ​നം ജ​ന​ങ്ങ​ളും വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ട്​ ഡോ​സും പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ​യും സ​മാ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. ഇ​രു ​രാ​ജ്യ​ങ്ങ​ളി​ലും ഇ​ത്​ ഒ​ഴി​വാ​ക്കി​യ​തോ​ടെ യാ​ത്ര​ക​ൾ പ​ഴ​യ​പ​ടി​ത​ന്നെ തു​ട​രാ​നാ​കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​ പ്ര​വാ​സി​ക​ൾ. 

Tags:    
News Summary - No need for RTPCR; relief for UAE expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.