ദുബൈ: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്ടാക്റ്റ് ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നല്കി. പുതിയ സംവിധാനത്തിന് ഐ.ഡിയും ബയോമെട്രിക് ഡേറ്റയും ഒറ്റത്തവണ അപ്ലോഡ് ചെയ്താല്‍ മതി.
തുടര്‍ന്ന് ഡിജിറ്റല്‍ ഡേറ്റയുടെ സഹായത്തില്‍ കോണ്ടാക്റ്റ് ലെസ് ചെക്ക് - ഇന്‍ ലഭിക്കുമെന്നതാണ് സൗകര്യം. ഹോട്ടല്‍ താമസക്കാരുടെ ഐഡിയുടെ കാലാവധി കഴിയുന്നതുവരെ കോണ്ടാക്റ്റ് ലെസ് ചെക്ക് - ഇന്‍ സൗകര്യം സാധ്യമാകും. ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡി.ഇ.ടി) ആണ് ഹോട്ടല്‍ ചെക്ക് ഇന്‍ സൗകര്യം എളുപ്പമാക്കിക്കൊണ്ട് നൂതന ഡിജിറ്റല്‍ സംവിധാനം രൂപകല്പന ചെയ്തത്.
എമിറേറ്റില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അതത് സമയം ഫ്രണ്ട് ഡെസ്കില്‍ ചെക്ക് ഇന്‍ ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. ഹോട്ടലുകളിൽ എത്തുന്നതിന് മുമ്പ് അതിഥികൾക്ക് മൊബൈൽ ഫോണിലൂടെ ചെക് ഇൻ ചെയ്യാനാകും. തുടർച്ചയായി സന്ദർശിക്കുന്നവർക്ക് മുഖം തിരിച്ചറിയൽ പോലെ വേഗത്തിലുള്ള സ്ഥിരീകരണ നടപടികൾ മാത്രമേ പിന്നീട് ആവശ്യമായി വരൂ. നിലവിൽ ഹോട്ടലുകൾ ഉപയോഗിക്കുന്ന ആപ്പുകളിലും വെബ് പ്ലാറ്റ്ഫോമുകളിലും ഈ സംവിധാനം എളുപ്പത്തിൽ സംയോജിപ്പിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
കാർ വാടക കേന്ദ്രങ്ങൾപോലെ ടൂറിസ്റ്റുകൾ ഉപയോഗിക്കുന്ന മറ്റിടങ്ങളിലും ബയോമെട്രിക് ഓതറ്റിക്കേഷൻ സൗകര്യങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഈ വർഷം ആദ്യ പത്തുമാസത്തിനിടെ 15.70 ദശലക്ഷം സന്ദർശകരാണ് ദുബൈയിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.