നിലമ്പൂർ ഫെസ്റ്റ് 25ന്റെ ഫസ്റ്റ്ലുക്ക് ബ്രോഷർ പ്രകാശന ചടങ്ങ്
അജ്മാൻ: യു.എ.ഇ നിലമ്പൂർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷവും വാർഷിക സംഗമവും ഒക്ടോബർ 26 ഞായറാഴ്ച അജ്മാൻ അൽതല ഹാബിറ്റാറ്റ് സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അജ്മാനിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ നിലമ്പൂർ ഫെസ്റ്റ് 2025ന്റെ ഫസ്റ്റ്ലുക്ക് ബ്രോഷർ പ്രകാശനം പ്രസിഡന്റ് ഷഫീക്ക് കരുളായി നിർവഹിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുമണി വരെ നീളുന്ന നിലമ്പൂർ ഫെസ്റ്റിൽ ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കൽ, നിഷാദുൽ സുൽത്താൻ, കലാഭവൻ നസീബ് എന്നിവരുടെ കലാവിരുന്നും അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും.
എം.എൽ.എ ആര്യാടൻ ഷൗക്കത്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര, ചെണ്ടമേളം, ഓണസദ്യ, വടംവലി മത്സരം എന്നിവയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി വിജയമാക്കാനായി വിപുലമായ സ്വാഗത സംഘം രൂപവത്കരണം സെപ്റ്റംബർ ഏഴ് ഞായറാഴ്ച ദുബൈയിൽ ചേരും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0552249897, 0551930110.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.