ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് ഒറ്റക്കു യാത്ര ചെയ്യുന്ന മുഹമ്മദ് റഫീഖ്

ന്യൂസിലൻഡ്​ എംബസി ഇടപെട്ടു; റഫീഖ് ഒറ്റക്ക്​​ പറന്നിറങ്ങി

അബൂദബി: ന്യൂസിലൻഡ്​ എംബസിയുടെ ഇടപെടലിൽ മുഹമ്മദ്​ റഫീഖ്​ ഇത്തിഹാദ്​ വിമാനത്തിൽ അബൂദബിയിലേക്ക്​ ഒറ്റക്ക്​ പറന്നിറങ്ങി. അബൂദബി ന്യൂ സീലാൻഡ് എംബസിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്യുന്ന കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ വടക്കേ പറമ്പിൽ മുഹമ്മദ്​ റഫീഖ് ഏപ്രിൽ 30നാണ് കുടുംബസമേതം ഒരുമാസ അവധിക്ക് നാട്ടിൽപോയത്. എന്നാൽ, യാത്രവിലക്ക്​ വ​ന്നതോടെ അവിടെ കുടുങ്ങി. യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു തിരിച്ചെത്താനുള്ള അനുമതിയും വിമാനയാത്രക്കുള്ള സൗകര്യവും ഒരുക്കിയത് അബൂദബി ന്യൂസിലാൻഡ് എംബസിയുടെ ഇടപെടലാണ്​.

അനുമതി ലഭിച്ചതോടെ നാട്ടിൽ ബലിപെരുന്നാൾ ആഘോഷിക്കാൻ നിൽക്കാതെ ബുധനാഴ്ച പുലർച്ച 3:15നു കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ 5.30നു അബൂദബിയിലെത്തി. അബൂദബി വിമാനത്താവളത്തിലിറങ്ങിയ ഉടൻ പി.സി.ആർ പരിശോധനകൾ പൂർത്തിയാക്കി നഗരത്തിലെ അൽദാർ ഹോട്ടലിൽ ക്വാറൻറീനിലാണ്​.നാട്ടിലുള്ള ഭാര്യ റാഷിദയും മക്കളായ ഐഷ നസ്‌വിൻ, ഫാത്തിമ ലെന, നിസാബ് ഉമൈർ എന്നിവർ യാ​ത്രാവിലക്ക്​ നീങ്ങുന്നതോടെ അബൂദബിയിൽ തിരിച്ചെത്തും. ഒറ്റക്കുള്ള യാത്രയിൽ വിമാന ജീവനക്കാരുടെ സഹകരണവും താൽപര്യവും ഏറെ ഹൃദ്യമായിരുന്നുവെന്നും റഫീഖ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.