ദുബൈ: ഉൗർജ സംരക്ഷണത്തിന് ദുബൈ ലൈറ്റുകൾ സ്ഥാപിച്ചതിന് പിന്നാലെ ജലസംരക്ഷണത്തിന് വേണ്ടി ‘ദുബൈ ടാപ്പു’കളും എത്തി. വെള്ളം പാഴാകുന്നത് 80 ശതമാനം തടയാൻ ഉതകുന്നതാണ് ഇവെയന്ന് ടാപ്പുകൾ പുറത്തിറക്കിക്കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. വെള്ളം അമിതമായി ഒഴുകുന്നത് തടയുന്ന തരത്തിൽ പ്രത്യേകതരം വാൽവ് ഘടിപ്പിച്ചവയാണ് ഇവ. പള്ളികളിൽ അംഗശുദ്ധി വരുത്തുന്നതിനിടെ ധാരാളം ജലം പാഴാകുന്നുണ്ട്. പഠനങ്ങളിൽ കണ്ടെത്തിയതനുസരിച്ച് ഒരു വ്യക്തി വർഷം 35100 ലിറ്റർ വെള്ളം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ദുബൈ ടാപ്പ് ഘടിപ്പിച്ചാൽ ഇത് 7614 ലിറ്റർ ആയിക്കുറക്കാൻ കഴിയും. അംഗശുദ്ധിക്കായി സ്ഥാപിക്കുന്ന സാധാരണ ടാപ്പിലൂടെ മിനിറ്റിൽ 6.5 ലിറ്റർ വെള്ളം പോകുേമ്പാൾ ദുബൈ ടാപ്പിലൂടെ 1.41 ലിറ്റർ വെള്ളമെ ഒഴുകൂ. ഒാരോരുത്തർക്കും ഇത് വഴി പ്രതിവർഷം 27486 ലിറ്റർ വെള്ളം ലാഭിക്കാനാകുമെന്നാണ് കണക്ക്. ആദ്യ ഘട്ടത്തിൽ ദുബൈയിലെ എല്ലാ പള്ളികളിലുമാണ് ദുബൈ ടാപ്പ് സ്ഥാപിക്കുക. ടാപ്പ് ഉൽപാദനത്തിന് ഹമദ് റഹ്മ അൽ ശംസി ജനറൽ ട്രേഡിങ്കമ്പനിയുമായി മുനിസിപ്പാലിറ്റി കരാർ ഒപ്പിട്ടിട്ടുണ്ട്. നഗരസഭയുടെ വിവിധ പദ്ധതികളിലും ഇൗ ടാപ്പായിരിക്കും ഉപയോഗിക്കുക. കരാർ പ്രകാരം ടാപ്പ് നിർമിച്ച് വിതരണം ചെയ്യേണ്ട ഉത്തരവാദിത്വം സ്വകാര്യ കമ്പനിക്കാണ്. ടാപ്പ് ഉപയോഗം വ്യാപകമാക്കാനുള്ള നടപടികൾ മുനിസിപ്പാലിറ്റി സ്വീകരിക്കും. ഇതിനായി പ്രത്യേക സമിതിയെയും നിയമിക്കും. എന്നാൽ ദുബൈയിലെ കെട്ടിടങ്ങൾക്ക് ഇവ നിർബന്ധമാക്കിയിട്ടില്ല. വിപണിയിൽ സുലഭമായി ലഭ്യമാകുന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്നത് കെട്ടിട നിർമാണ കമ്പനികൾക്കിടയിൽ പ്രോൽസാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2021 ഒാടെ വായുമലിനീകരണം കുറക്കാനും ജലസംരക്ഷണം ഉറപ്പാക്കാനും ശുദ്ധമായ ഉറവിടങ്ങളിൽ നിന്നുള്ള ഉൗർജം ഉപയോഗിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ദുബൈ ടാപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.