ഹൈവേകളിലെ പള്ളികളുടെ പരിപാലനത്തിനുള്ള കരാർ ഒപ്പിടുന്നു
റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുഴുവൻ പള്ളികളുടെയും പരിപാലനത്തിനും മേൽനോട്ടത്തിനും പുതിയ സംവിധാനം. റോഡ്സൈഡ് മസ്ജിദ് മാനേജിങ് അസോസിയേഷനും സ്റ്റേറ്റ് പ്രോപർട്ടിസ് അതോറിറ്റിയും ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു.
അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ അഹമ്മദ് അൽ സാലിഹിന്റെ സാന്നിധ്യത്തിൽ അസോസിയേഷൻ പ്രതിനിധിയായി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ എൻജി. സാലിഹ് ബിൻ അഹമ്മദ് അൽ അഹൈദിബും അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് നിക്ഷേപ, ബിസിനസ് വികസന ഡെപ്യൂട്ടി ഗവർണർ നൂമാൻ അൽദഅ്ജാനിയും ആണ് ഒപ്പുവെച്ചത്.
ഹൈവേകളിൽ പെട്രോൾ സ്റ്റേഷനുകളിലെ പള്ളികളുടെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ സംയുക്ത ശ്രമങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. റിയാദിലെ അതോറിറ്റിയുടെ ആസ്ഥാനത്ത് ഒപ്പുവെച്ച കരാറിൽ അതോറിറ്റി പെട്രോൾ സ്റ്റേഷനുകളിലെ പള്ളികളുടെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നതിനുള്ള വ്യക്തമായ സംവിധാനം ഉൾപ്പെടുന്നു.
നിർമാണ പ്രവർത്തനങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി നടക്കുന്നുണ്ടെന്നും ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും ഉറപ്പാക്കാൻ നിക്ഷേപകരുമായി നേരിട്ട് ഏകോപനം നടത്തുന്നതും കരാറിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.