റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ ‘ശിശിരോത്സവം 2026’ പ്രവാസി സമൂഹത്തിെൻറ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലയും സൗഹൃദവും ജീവകാരുണ്യ ബോധവും ഒത്തുചേർന്ന ആഘോഷം അൽ ഖർജിലെ മലയാളി സമൂഹത്തിന് പുത്തൻ ഉണർവ് നൽകി.
സൗദിയിൽ നിന്നും ഡബ്ല്യു.എം.എഫ് ബോർഡ് ഓഫ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ശിഹാബ് കൊട്ടുകാടിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. 187 അംഗങ്ങളുള്ള അൽ ഖർജ് കൗൺസിൽ സംഘടനയിലെ ഏറ്റവും വലിയ കൗൺസിലായി മാറിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സൗദി നാഷണൽ കൗൺസിൽ സെക്രട്ടറി ഹെൻറി തോമസ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. നിയുക്ത പ്രസിഡൻറ് ആൽബിൻ ആേൻറാ പുതിയ ഫോറം അംഗങ്ങളെയും നോമിനേഷനുകളെയും അവതരിപ്പിച്ചു.
നാഷനൽ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽ ഖർജ് ടീമിനെയും, ക്വിസ് മാസ്റ്റർ വിവേക് ടി. ചാക്കോയെയും ആദരിച്ചു. വിവേക് ടി. ചാക്കോ ക്രിസ്മസ്-പുതുവത്സര സന്ദേശവും നൽകി.
ഏകദേശം 170-ഓളം പേർ പങ്കെടുത്ത ചടങ്ങിൽ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ മുഖ്യ ആകർഷണമായിരുന്നു. പരിപാടിയിൽ വെച്ച് 12 പേർ പുതുതായി സംഘടനയിൽ അംഗത്വമെടുത്തു. സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻറ് സെക്രട്ടറി ഷിനോയ് കുഞ്ഞപ്പൻ സ്വാഗതവും ട്രഷറർ ബിനു മണങ്ങാടൻ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ വിരുന്നോടും ഡി.ജെ പാർട്ടിയോടും കൂടി ശിശിരോത്സവത്തിന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.