മ​ക്ക​യി​ലെ ടാ​ക്സി​ക​ളി​ൽ മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി

മ​ക്ക: വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ആ​ധു​നി​ക​വു​മാ​കു​ന്നു. ‘മ​ക്ക ടാ​ക്സി’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പു​തി​യ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ നി​ര​ക്കി​നെ ചൊ​ല്ലി ത​ർ​ക്കി​ക്കേ​ണ്ടി വ​രി​ല്ല.

വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ്​ ഡ്രൈ​വ​റോ​ട് ‘എ​ത്ര​യാ​കും?’ എ​ന്ന് ചോ​ദി​ക്കേ​ണ്ട​തോ അ​ല്ലെ​ങ്കി​ൽ വി​ല പേ​ശേ​ണ്ട​തോ ആ​യ സാ​ഹ​ച​ര്യം ഇ​നി ഉ​ണ്ടാ​കി​ല്ല. ടാ​ക്സി​യു​ടെ പി​ൻ​സീ​റ്റു​ക​ളി​ൽ അ​ത്യാ​ധു​നി​ക സെ​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര​ൻ സീ​റ്റി​ൽ ഇ​രി​ക്കു​ന്ന നി​മി​ഷം ത​ന്നെ വാ​ഹ​ന​ത്തി​ലെ മീ​റ്റ​ർ ത​നി​യെ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും.

യാ​ത്ര അ​വ​സാ​നി​ക്കു​മ്പോ​ൾ, സ​ഞ്ച​രി​ച്ച ദൂ​ര​ത്തി​ന​നു​സ​രി​ച്ചു​ള്ള തു​ക രേ​ഖ​പ്പെ​ടു​ത്തി​യ പ്രി​ന്റ​ഡ് ബി​ൽ യാ​ത്ര​ക്കാ​ര​ന് ഉ​ട​ൻ ല​ഭി​ക്കു​ന്ന​താ​ണ്. യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് അ​മി​ത​കൂ​ലി ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​നും സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Meters made mandatory in taxis in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.