വാസുദേവൻ പിള്ളയ്ക്കും പ്രീതി വാസുദേവനും ‘തട്ടകം റിയാദ്’ പ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: ദീർഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വാസുദേവൻ പിള്ളയ്ക്കും പ്രീതി വാസുദേവനും ‘തട്ടകം റിയാദ്’ യാത്രയയപ്പ് നൽകി. തട്ടകത്തിെൻറ സ്ഥാപകാംഗവും രക്ഷാധികാരിയുമാണ് വാസുദേവൻ പിള്ള.
തുടക്കകാലം മുതൽ സംഘടനയുടെ കലാപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ഇവരുടെ ഭവനം. നാടകങ്ങളുടെ റിഹേഴ്സലുകൾക്കും സർഗാത്മക ചർച്ചകൾക്കും വേദിയൊരുക്കിയതിലൂടെ തട്ടകം കുടുംബാംഗങ്ങൾക്ക് ഇവിടം സ്വന്തം വീടുപോലെ പ്രിയപ്പെട്ടതായിരുന്നു. ഒരു കലാസൃഷ്ടിയുടെ ജനനം മുതൽ അരങ്ങിലെത്തുന്നത് വരെയുള്ള ഘട്ടങ്ങളിൽ ഇവർ നൽകിയ സ്നേഹവും സംരക്ഷണവും തട്ടകത്തിെൻറ വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായി ഭാരവാഹികൾ പറഞ്ഞു.
അൽമാസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡൻറ് പ്രമോദ് കോഴിക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജേക്കബ് കാരത്ര സ്വാഗതവും ഇസ്മാഈൽ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.