‘പുതുയുഗ യാത്ര’ക്ക ഐക്യദാർഢ്യവുമായി റിയാദിൽ മലപ്പുറം ജില്ലാ ഒ.ഐ.സി.സി സംഗമം

റിയാദ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി പ്രവാസലോകത്തി​െൻറ പൂർണ പിന്തുണ പ്രഖ്യാപിച്ച് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി. റിയാദിലെ ഒ.ഐ.സി.സി. ആസ്ഥാനമായ സബർമതിയിൽ നടന്ന ആവേശോജ്ജ്വലമായ ഐക്യദാർഢ്യ സംഗമം പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മലപ്പുറം ഡി.സി.സി. ചാർജുമായ പി.എ. സലീം സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ഈ പോരാട്ടത്തിന് പ്രവാസികളുടെ കരുത്ത് വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജില്ല പ്രസിഡൻറ്​ സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, മറ്റ്​ ഭാരവാഹികളായ​ അബ്​ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുംപാടം, രഘുനാഥ് പറശിനിക്കടവ്, സക്കീർ ദാനത്ത്, ജംഷാദ് തുവ്വൂർ, അമീർ പാണ്ടിക്കാട്, ബഷീർ കോട്ടക്കൽ, അൻസാർ വാഴക്കാട്, ഷമീർ വണ്ടൂർ, സൈഫുന്നിസ സിദ്ധീഖ്, വാഹീദ് വാഴക്കാട്, അലി അഹമ്മദ്‌ ആസാദ്, ഷറഫു ചുറ്റൻ, ​പ്രവർത്തകരായ ഉമർ അലി അക്ബർ, അൻസാർ നൈതല്ലൂർ, മുജീബ് സി.ഡി, ജലീൽ തിരൂർ, ഷാജു തുവ്വൂർ, പ്രഭാകരൻ, ഉണ്ണി വാഴയൂർ, ബനൂജ്, അക്ബർ ഷാ, ഇസ്മാഈൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Malappuram District OICC meets in Riyadh in solidarity with the'puthuyuga yaathra'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.