പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹരി എസ്. നായർക്ക് കേളി കലാസാംസ്കാരിക വേദി അൽ മനാഹ് യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരി എസ്. നായർക്ക് യൂനിറ്റ് യാത്രയയപ്പ് നൽകി.
കഴിഞ്ഞ 27 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡെസ്പ്പാച്ച് സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഹരി. കേളിയുടെ സജീവ പ്രവർത്തകനായ അദ്ദേഹത്തിെൻറ യാത്രയയപ്പ് ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
യൂനിറ്റ് പ്രസിഡൻറ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിൻറ് സെക്രട്ടറിമാരായ സുബാഷ്, അജിത്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സജാദ് സംഘടനയുടെ വകയായി ഹരിക്ക് ഉപഹാരം കൈമാറി. യൂനിറ്റ് മെമ്പർമാരും സഹപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി സ്വാഗതവും, ഹരി എസ്. നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.