റിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘നന്മോത്സവം-2026’ പരിപാടിയിൽനിന്ന്​

നന്മയുടെ കരുതലിൽ ‘നന്മോത്സവം’; കാൻസർ രോഗികളായ അമ്മമാർക്കായി പുതിയ പദ്ധതി

റിയാദ്: മനുഷ്യത്വത്തി​െൻറയും സ്നേഹത്തി​െൻറയും പുത്തൻ മാതൃകകൾ തീർത്ത് റിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘നന്മോത്സവം-2026’ സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച്, കാൻസർ ബാധിതരായ അമ്മമാരെ സഹായിക്കാനായി ‘അമ്മയ്ക്കൊരു നന്മത്തണൽ’ എന്ന നവീനമായ പദ്ധതിക്കും സംഘടന തുടക്കം കുറിച്ചു.

റിയാദ് ഷോല മാൾ അൽ വഫ അട്രിയത്തിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് ചാപ്റ്റർ മുൻ പ്രസിഡൻറ്​ ഡോ. കെ.ആർ. ജയചന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രമുഖ സോഷ്യൽ മീഡിയ അനലിസ്​റ്റ്​ ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

സമൂഹത്തി​െൻറ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. നന്മ ബിസിനസ് ഐക്കൺ അവാർഡ് മുനീർ കണ്ണങ്കരയ്​ക്കും ഹ്യൂമാനിറ്റേറിയൻ അവാർഡ് റഹ്‌മത്ത് അഷ്റഫിനും സമ്മാനിച്ചു. ഏഷ്യൻ അറബ് ചേമ്പർ ഓഫ് കൊമേഴ്സി​െൻറ സൗദിയിലെ ഹോണററി ട്രേഡ് കമീഷണറായി നിയമിതനായ കരുനാഗപ്പള്ളി സ്വദേശി ഹാരീസ് ഹനീഫ ഹാരീസ് ഹനീഫ, ഭക്ഷ്യധാന്യ കിറ്റ് വിതരണ നേതൃത്വം നൽകിയ മഹബൂബ് കരുനാഗപ്പള്ളി, റിയാദ് മാരത്തൺ പ്രതിഭ കബീർ കരുനാഗപ്പള്ളി, ഡോ. അബ്​ദുൽ മജീദ് (അമീർ സുൽത്താൻ കാർഡിയാക് സെൻറർ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കരുനാഗപ്പള്ളി സ്വദേശികളായ അസ്ന നിസ്സാം (പട്ടുറുമാൽ സീസൺ 12 വിന്നർ, ടോപ്പ് സിംഗർ ഫൈനലിസ്​റ്റ്​), അഷ്ഫിയ അൻവർ (ദൈവദശകം ആലപിച്ച് ശ്രദ്ധേയയായ പ്രതിഭ), അസിൻ വെള്ളില (കലോത്സവ പ്രതിഭ) എന്നിവർ ആഘോഷരാവിൽ കലാവിരുന്നൊരുക്കി. ചിത്രകാരൻ സാബു ഫസൽ വരച്ച മനോഹരമായ രേഖാചിത്രം മുഖ്യാതിഥിക്ക് സമ്മാനിച്ചു. ഹിബാ അബ്​ദുൽ സലാം പരിപാടിയുടെ അവതാരകയായിരുന്നു.

നന്മ പ്രസിഡൻറ്​ നൗഫൽ കോടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അനസ് ലത്തീഫ് നന്ദിയും പറഞ്ഞു. ആഘോഷത്തി​െൻറ ഭാഗമായി റിയാദ് അമീർ സുൽത്താൻ ആശുപത്രിയിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഷാജഹാൻ മൈനാഗപ്പള്ളി, ഷമീർ തേവലക്കര, ജാനിസ്, നവാസ് ലത്തീഫ് എന്നിവർ അതിഥികൾക്ക് ഉപഹാരം നൽകി.

അഖിനാസ്‌ എം കരുനാഗപ്പള്ളി (ജനറൽ സെക്രട്ടറി), റിയാസ് വഹാബ് (ട്രഷറർ), ഷുക്കൂർ മണപ്പള്ളി (ഹ്യൂമാനിറ്റി കൺവീനർ) എന്നിവർക്കൊപ്പം സത്താർ മുല്ലശ്ശേരി, മുനീർ മണപ്പളളി, സജീവ് ചിറ്റുമൂല, ഷമീം ഹാരിസ്, അഷ്റഫ് മുണ്ടയിൽ, ഷിഹാബ് കുഴിയിൽ, ഷെഹൻഷാ റഷീദ്, ഷമീർ കുനിയത്ത്, അനസ് സലീം, സുൽഫിക്കർ, റിയാസ് സുബൈർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - 'Nanmotsavam' in the care of goodness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.