ദുബൈ: എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിങ് മേഖല പ്രഖ്യാപിച്ചു. പീക്ക് ആൻഡ് ഓഫ് പീക്ക് താരിഫ് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാർക്കിങ് മേഖലയിലെ നിരക്കുകൾ. നഗരത്തിനകത്ത് സോൺ 365സി, നഗരത്തിന് പുറത്ത് സോൺ 365ഡി എന്നീ രണ്ട് പെയ്ഡ് പാർക്കിങ് മേഖലകളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. തിരക്കേറിയ സമയവും അല്ലാത്ത സമയവും അനുസരിച്ചത് നിരക്കുകളിൽ മാറ്റമുണ്ടാകും. നിശ്ചിത പാർക്കിങ് സ്ഥലങ്ങൾ മനസിലാക്കുന്നതിനായി ഇവിടങ്ങളിൽ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് പാർക്കിൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
തിരക്കേറിയ സ്ഥലങ്ങളിൽ വാഹന യാത്രക്കാർക്ക് പാർക്കിങ് ഇടങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഗതാഗത നീക്കം സുഗമമാക്കുന്നതിനുമായി നടത്തുന്ന വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പാർക്കിങ് ഇടങ്ങളെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും. അതേസമയം, പുതിയ പാർക്കിങ് മേഖലകളിലും പ്രതിമാസ നിരക്കിൽ സബ്സ്ക്രിബ്ഷനും അനുവദിച്ചിട്ടുണ്ട്.
രണ്ട് മേഖലകളിലേയും പാർക്കിങ് നിരക്കുകൾ
1. 326സി- തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ രാത്രി പത്തുവരെ തിരക്കുള്ള സമയത്ത് നാല് ദിർഹവും തിരക്കില്ലാത്ത സമയങ്ങളിൽ രണ്ട് ദിർഹവും. നാല് മണിക്കൂറിന് പരമാവധി 16 ദിർഹം.
2. 326ഡി-തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ രാത്രി 10 വരെ തിരക്കുള്ള സമയത്ത് നാല് ദിർഹവും തിരക്കില്ലാത്ത സമയങ്ങളിൽ രണ്ട് ദിർഹവും. 24 മണിക്കൂറിന് പരമാവധി 20 ദിർഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.