പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റി നീതിമേള സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ പങ്കെടുത്തവര്‍
ദുബൈ: ഗള്‍ഫ് മലയാളികള്‍ നാട്ടിലും പ്രവാസ ലോകത്തും അകപ്പെടുന്ന പ്രശ്നങ്ങളില്‍ തീര്‍പ്പ് വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയില്‍ നീതിമേള സംഘടിപ്പിക്കുമെന്ന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റി (പില്‍സ്) ചെയര്മാന് അഡ്വ. ഷാനവാസ് കാട്ടകത്ത്. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ വിവിധ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് ദുബൈ എം.എസ്.എസ് ഹാളില്‍ ഒരുക്കിയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. മുഹമ്മദ് സാജിദ് ചെയര്‍മാനായി സംഘാടകസമിതി രൂപവത്കരിച്ചു. പില്‍സ് യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.എച്ച്. മുഹമ്മദ് ഹുസൈന്, എന്‍.എ. അബ്ദുല്‍കരീം, ഷാജി ഷൗക്കത്ത്, വി. പ്രദീപ്, അഡ്വക്കറ്റുമാരായ കെ. അസീസ്, ഗിരിജ, നജ്മുദ്ദീന്, അനില്‍ കൊട്ടിയം സംസാരിച്ചു. നിഷാദ് ഷാഫി സ്വാഗതവും നാസര്‍ ഊരകം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.