ഇ.കെ. നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം
ഫുജൈറ: ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തി വരുന്ന ഇ.കെ. നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ് -സീസൻ 9 മാർച്ച് അഞ്ചിന് കൽബ ഇത്തിഹാദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടത്തും. വിജയകരമായ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സ്വാഗത സംഘം രൂപവത്കരണ യോഗം കൈരളി സഹ രക്ഷാധികാരി സുജിത്ത് വി.പി. ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൺവീനർ നിയാസ് തിരൂർ സ്വാഗതം പറഞ്ഞു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ, കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി എന്നിവർ സംസാരിച്ചു. സ്പോർട്സ് ജോയിൻ കൺവീനർ റാഷിദ് കല്ലുമ്പുറം നന്ദി പ്രകാശിപ്പിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: അഷ്റഫ് പിലാക്കൽ (ചെയ.), രാജശേഖര വല്ലത്ത് (വൈ. ചെയ.), പ്രമോദ് പട്ടാന്നൂർ (ജന. കൺ.), പ്രദീപ് കെ. രാധാകൃഷ്ണൻ, ലത്തീഫ് പാമ്പാടി (ജോ. ജന. കൺ.). ടൂർണമെൻറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചതായും താൽപര്യമുള്ളവർ 0503905490, 0503282733 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.