പ്രകൃതി സംരക്ഷണത്തിന് ഇവ ശ്രദ്ധിക്കാം
- പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കുക
യു.എ.ഇ പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കുന്ന നടപടി വേഗത്തിലാക്കിയിരിക്കുകയാണ്. അബൂദബിയിൽ നടപ്പാക്കി കഴിഞ്ഞു. ദുബൈയിൽ അടുത്ത മാസം യാഥാർഥ്യമാകും. കടകളിൽ നിന്ന് സാധാനങ്ങൾ വാങ്ങുമ്പോൾ പ്ലാസ്റ്റികിൽ പൊതിഞ്ഞവ പരമാവധി ഒഴിവാക്കുക. നിർബന്ധമാണെങ്കിൽ അവ റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗ ശേഷം മണ്ണിൽ വലിച്ചെറിയരുത്
- കടലാസ് ബാഗ് പ്രോൽസാഹിപ്പിക്കുക
സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ കടലാസ് ബാഗോ മറ്റോ കൊണ്ടുപോകുക. സ്വന്തം ബാഗോ പുനരുപയോഗിക്കാവുന്ന ബാഗോ കരുതാം.
- വാഹന ഉപയോഗം കുറക്കുക
സ്വകാര്യ വാഹനങ്ങൾ അമിതമായി ഉപയോഗിക്കുന്നത് കുറക്കണം. കൂടുതൽ ആളുകൾ കയറുന്ന മെട്രോ, പൊതുഗതാഗത ബസ് പോലുള്ളവ ഉപയോഗപ്പെടുത്തുക. ഒന്നിടവിട്ട ദിവസങ്ങളിൽ വാഹന ഉപയോഗം ഒഴിവാക്കണം. ഒരേ സ്ഥലത്തേക്ക് ജോലിക്ക് പോകുന്നവരാണെങ്കിൽ ഒരു വാഹനത്തിൽ തന്നെ മൂന്ന് പേരെങ്കിലും സഞ്ചരിക്കുക. ഓരോ ദിവസവും ഇവരുടെ വാഹനങ്ങൾ മാറി മാറി ഉപയോഗിക്കാം. അതുവഴി ഇന്ധനവും പണവും ലാഭിക്കാം. നടത്തം, സൈക്കിൾ, ഇ -സൈക്കിൾ എന്നിവയും പ്രോൽസാഹിപ്പിക്കണം.
മൊബൈൽ ഫോൺ പുനരുപയോഗം
പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ പഴയത് വലിച്ചെറിഞ്ഞ് കളയരുത്. ഇത് ഏതെങ്കിലും റീസൈക്കളിങ് കമ്പനിക്ക് നൽകാം. ഇ-വേസ്റ്റുകൾ അത്യന്തം അപകടകാരിയാണ്. ഇവയെ പിടിച്ചു നിർത്തൻ ഇത്തരം റി സൈക്ലിങാണ് പരിഹാരം.
- ക്രിയാമതകത വളർത്താം
ഉപയോഗശൂന്യമായ വസ്തുക്കൾ എല്ലാം വലിച്ചെറിഞ്ഞ് കളയരുത്. ഇവകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ കഴിയും. അതുവഴി ക്രിയാത്മകത വളർത്താനും കഴിയും. കുട്ടികളെ ഇത്തരം കാര്യങ്ങളിൽ പ്രോൽസാഹിപ്പിക്കണം. പ്രകൃതി സംരക്ഷണം മാത്രമല്ല, കുട്ടികളിൽ പുതിയ ആശയങ്ങൾ രൂപപ്പെടാനും ഇത് ഉപകരിക്കും.
- വെള്ളം നഷ്ടപ്പെടുത്തരുത്
വെറുതെ പൈപ്പ് തുറന്നിട്ട് വെള്ളം നഷ്ടപ്പെടുത്തുന്നവരുണ്ട്. പല്ലുതേക്കുമ്പോഴും കുളിക്കുമ്പോഴും കൈ കഴുകുമ്പോഴുമെല്ലാം ഇത് ശ്രദ്ധിക്കണം. ഇത് ഒഴിവാക്കിയാൽ ജലനഷ്ടം പരിഹരിക്കുന്നതിനോടൊപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കഴിയും.
- റീസൈക്ലിങ്
യു.എ.ഇയിൽ നിരവധി റിസൈക്ലിങ് കേന്ദ്രങ്ങളുണ്ട്. മാലിന്യം ഇവിടെ എത്തിക്കാനുള്ള സംവിധാനമാണ് കാണേണ്ടത്. ഒരുപക്ഷെ, എല്ലാവർക്കും ഇവിടെ എത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. വീട്ടിലെത്തി മാലിന്യം ശേഖരിക്കുന്ന സംഘങ്ങളുണ്ട്. അവരെ സമീപിക്കുകയാണ് ചെയ്യേണ്ടത്.
- ബിന്നുകളിൽ സൂക്ഷിച്ച് നിക്ഷേപിക്കുക
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിൽ മാലിന്യം നിക്ഷേപിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. പ്ലാസ്റ്റിക് വസ്തുക്കക്കൾക്കും അല്ലാത്തവക്കും വ്യത്യസ്ത ബിന്നുകളുണ്ട്. എന്നാൽ, പലരും ഇത് ശ്രദ്ധിക്കാറില്ല. ഇതോടെ റി സൈക്ലിങ് പ്രക്രിയ ബുദ്ധിമുട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.