അജ്മാന്‍: ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുക എന്ന തലക്കെട്ടില്‍ അജ്മാൻ പൊലീസ് ഗതാഗത കാമ്പയിൻ ആരംഭിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ കുറക്കുന്നതിനും ഡ്രൈവർമാരിൽ അവബോധം വളർത്തുന്നതിനുമായി ആഗസ്റ്റ് അവസാനം വരെ കാമ്പയിൻ തുടരും.
അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങളെ കുറിച്ച് ഡ്രൈവർമാരിൽ അവബോധം വളർത്തുന്നതിനുള്ള അജ്മാൻ പൊലീസിന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന്‍ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. വാഹനം വട്ടംകറക്കല്‍, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, നിയമവിരുദ്ധമായ ഓവർടേക്കിങ്, അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ പെരുമാറ്റങ്ങൾ റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബോധവൽക്കരണ സന്ദേശങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വകുപ്പിന്‍റെ വെബ്‌സൈറ്റിലൂടെയും പ്രചരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.