നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഫ്രീ കിക്‌സ്’ കാമ്പയിനിലെ മെഗാ വിജയികൾ

‘ഫ്രീ കിക്‌സ്’; നെസ്റ്റോയുടെ തകർപ്പൻ കാമ്പയിന്​ ആവേശകരമായ സമാപനം

ദുബൈ: ലോകകപ്പ് ഫുട്ബാളിന്‍റെ ആരവങ്ങൾക്കൊപ്പം നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അവതരിപ്പിച്ച ‘ഫ്രീ കിക്‌സ്’ കാമ്പയിന്​ ആവേശകരമായ സമാപനം. ‘ഫ്രീ കിക്‌സ്’ ഇലക്ട്രോണിക്സ് പ്രൊമോഷനിലൂടെ മൂന്ന് ലക്ഷം ദിർഹമിന്റെ വൻ കാഷ് പ്രൈസുകളാണ് വിജയികളെ തേടിയെത്തിയത്. മെയ് 21 മുതൽ ജൂലൈ 15 വരെ ഏഴ്​ ആഴ്ചകളിലായി ദുബൈ, ഷാർജ, അജ്മാൻ എന്നീ മേഖലകളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ലോകകപ്പ്​ ആവേശത്തിനൊപ്പം ഈ മെഗാ കാമ്പയിൻ അരങ്ങേറിയത്.

കാമ്പയിന്റെ ഭാഗമായി ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട അഞ്ച്​ ഭാഗ്യശാലികൾക്ക് 5,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. ദുബൈയിൽനിന്നും ഷാർജയിൽനിന്നും രണ്ടുപേർക്ക്​ വീതവും അജ്മാനിൽ നിന്ന് ഒരാൾക്കുമാണ് ആഴ്ചതോറും സമ്മാനം ലഭിച്ചത്​. കൂടാതെ, കാമ്പയിന്റെ അവസാന ഘട്ടത്തിൽ തിരഞ്ഞെടുത്ത അഞ്ച്​ മെഗാ വിജയികൾക്ക് 25,000 ദിർഹം വീതവും നൽകി.

തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ കുറഞ്ഞത് 150 ദിർഹത്തിന് വാങ്ങുമ്പോഴാണ്​ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലേക്ക് ഒരു എൻട്രി നൽകിയത്​. വേൾഡ് കപ്പ് മത്സരങ്ങൾ ബിഗ്​ സ്ക്രീനിൽ ആസ്വദിക്കാൻ സഹായിക്കുന്ന മികച്ച ടെലിവിഷനുകൾക്ക്​ ഈ പ്രൊമോഷനിൽ കൂടുതൽ പ്രാധാന്യം നൽകിയിരിരുന്നു.

ടി.വികൾക്ക് പുറമെ ലാപ്ടോപ്പുകൾ, ഗെയിമിങ്​ ഗാഡ്‌ജെറ്റുകൾ, സൗണ്ട് സിസ്റ്റം, ഹെഡ്‌സെറ്റുകൾ എന്നിവയെല്ലാം ഈ ഓഫറിന്റെ പരിധിയിലുണ്ടായിരുന്നു. കാമ്പയിനിൽ വിജയത്തിലേക്ക്​ ‘വല കുലുക്കിയ’ ഉപഭോക്​താക്കൾ ലോകകപ്പ് ആവേശം വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിനൊപ്പം വൻതുക സമ്മാനമായും നേടാനും കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ്​​.

Tags:    
News Summary - An exciting conclusion to Nesto's groundbreaking campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.