ഐ.സി.എഫ് മീലാദ് സമ്മേളന പോസ്റ്റർ പ്രകാശനം അബ്ദുൽ അസീസ് സഖാഫി മമ്പാട് നിർവഹിക്കുന്നു

ഐ.സി.എഫ്​ ദുബൈ മീലാദ് സമ്മേളനം ആഗസ്റ്റ് 29ന്

ദുബൈ: ‘ഖൽബിലുണ്ട്‌ എന്റെ നബി’ എന്ന പ്രമേയത്തിൽ നാലാമത് എഡിഷൻ ഐ.സി.എഫ്​ മീലാദ് സമ്മേളനം ആഗസ്റ്റ് 29ന് ദുബൈ വുഡ്‌ലം പാർക്ക് സ്കൂളിൽ നടക്കും. വൈകുന്നേരം ആറുമണിക്ക്​ തുടങ്ങുന്ന പ്രോഗ്രാമിൽ ബുർദ മജ്​ലിസ്, മൗലീദ് പാരായണം, മദ്ഹ് റസൂൽ പ്രഭാഷണം തുടങ്ങിയ സെഷനുകളാണുള്ളത്​. എസ്​.എസ്​.എഫ്​ കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മദ്ഹ് റസൂൽ പ്രഭാഷണം

നടത്തും. കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം, വ്യാപാര പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാവും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കും. സമ്മേളനത്തിന്റെ വിജയത്തിനായി അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. ഖാസിം, താഹ ബാഫഖി, ബാഫഖി തങ്ങൾ അവീർ, ഡോ. കരീം വെങ്കിടങ്ങ്​, ഹസ്സൻ ഹാജി ഫ്ലോറ, ആസിഫ് മുസ്‌ലിയാർ പുതിയങ്ങാടി, കരീം തളങ്കര, നസീർ ഹാജി, ഇസ്മായിൽ കടവത്തൂർ, ശരീഫ് കാരശ്ശേരി, എ.കെ. അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, സുലൈമാൻ കന്മനം, ശംസുദ്ദീൻ ഫൈൻ ടൂൾ, റിനം മുനീർ, സലാം മാസ്റ്റർ കാഞ്ഞിരോട്, അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, ഹംസക്കോയ ഹാജി കറാമ, അസീസ് ഹാജി പാനൂർ എന്നിവർ മുഖ്യ രക്ഷാധികാരികളായി സ്വാഗതസംഘം രൂപവത്കരിച്ചു..

Tags:    
News Summary - ICF Dubai Milad Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.