അബൂദബി: കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും വിഡിയോ കാള്‍ വഴി നേരിട്ട് സംസാരിച്ച് നിയമോപദേശം തേടാനുള്ള പുതിയ സേവനവുമായി അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (എ.ഡി.ജെ.ഡി). ഇരുവിഭാഗത്തിനും നേരിട്ട് യാത്ര ചെയ്യാതെ തന്നെ തികച്ചും സൗകര്യപ്രദമായി ആശയവിനിമയം സാധ്യമാക്കാനാണ് ഈ ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ പൂര്‍ണ സ്വകാര്യതയും ഉറപ്പുവരുത്തിയാണ് വിഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് ഓഫിസുകളില്‍ നേരിട്ടെത്താതെ തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അതിന്റെ പുരോഗതി ട്രാക്ക് ചെയ്യാനും വേഗത്തില്‍ അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. എഡി.ജെ.ഡി സ്മാര്‍ട്ട് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, എഡി.ജെ.ഡി ലോ ഓഫിസുകള്‍, അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ എന്നിവ മുഖേനയാണ് ഈ സേവനത്തിനായി അപേക്ഷിക്കേണ്ടത്. ന്യായാധിപ വ്യവഹാര സംവിധാനം വിപുലപ്പെടുത്തുന്നതിന്റെയും വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത്.
നീതിന്യായ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 2026 സെപ്റ്റംബര്‍ മുതല്‍ 18 മാസത്തിനുള്ളില്‍ ലോകത്തിലെ ആദ്യത്തെ സംയോജിത ‘എ.ഐ ജുഡീഷ്യല്‍ പ്ലാറ്റ്ഫോം’ പദ്ധതി നടപ്പാക്കുമെന്നും എഡി.ജെ.ഡി മുമ്പ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.