തൊഴിലാളികൾക്ക് തണലൊരുക്കി ‘ഷേഡ് ആൻഡ് റിവാർഡ്’

ദുബൈ: തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സംഘടിപ്പിച്ച ‘ഷേഡ് ആൻഡ് റിവാർഡ്’ ജീവകാരുണ്യ പദ്ധതി വിജയകരമായി പൂർത്തിയായി. ദുബൈ പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ’ സംഘടിപ്പിച്ച പദ്ധതി ഏഴ് ആഴ്ച നീണ്ടു. താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയാണ് സഹായങ്ങൾ നൽകിയത്. അൽ ഖുസൈസിൽ നടന്ന സമാപന ചടങ്ങിൽ പങ്കെടുത്ത 1,275 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം, കുടകൾ, പാനീയങ്ങൾ എന്നിവ വിതരണം ചെയ്തു.

ദുബൈ പൊലീസിന്റെ വിവിധ വിഭാഗങ്ങൾ, ഹെൽത്ത് സെന്റർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ തടയൽ, ധാരാളം വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത, വിശ്രമവേളകൾ പാലിക്കൽ, ഉച്ചവിശ്രമ നിയമം എന്നിവയെക്കുറിച്ച് ഡോ. അമ്മാർ ശാക്കിർ അൽ ബഹിന്ദിയുടെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസുകളും നൽകി. ചടങ്ങിൽ സംസാരിച്ച ഫെഡറൽ നാഷനൽ കൗൺസിൽ അംഗം മോനാ ഖലീഫ ഹമ്മാദ് ദുബൈ പൊലീസിന്റെ പ്രവർത്തനത്തെ ശ്ലാഘിച്ചു. 

Tags:    
News Summary - 'Shade and Reward' provides shade for workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.