ദുബൈ: ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ‘ദുബൈ മൾട്ടി കമ്മോഡിറ്റി സിറ്റി’ ഫ്രീസോണിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം നാലായിരം പിന്നിട്ടു. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം 330 ഇന്ത്യൻ കമ്പനികളാണ് ഡി.എം.സി.സിയിൽ രജിസ്റ്റർ ചെയ്തത്. ഇതോടെ മൊത്തം ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 4,080 ആയി. ഈ ഫ്രീസോണിലെ മൊത്തം സ്ഥാപനങ്ങളിൽ 15 ശതമാനവും ഇന്ത്യൻ ഉടമസ്ഥതയിലുള്ളവയാണ്. ‘മേഡ് ഫോർ ട്രേഡ് ലൈവ്’ എന്ന പേരിൽ മുംബൈയിലും, പുണെയിലും നടക്കുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായാണ് ദുബൈ അധികൃതർ ഈ കണക്കുകൾ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.