ദുബൈ: ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് പൊതു, സ്വകാര്യ മേഖലകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് പൊതുഅവധി. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ കൂടി വരുന്നതോടെ ഫലത്തിൽ നാല് ദിവസത്തെ അവധി ലഭിക്കും. ഷാർജ പോലുള്ള എമിറേറ്റുകളിൽ വെള്ളിയാഴ്ചയും അവധി ആയതിനാൽ ഇവർക്ക് അഞ്ചുദിവസത്തെ അവധി ലഭിക്കും.
നാലുദിവസത്തെ അവധിക്ക് ശേഷം ഡിസംബർ മൂന്നിനായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ഏഴു എമിറേറ്റുകൾ ചേർന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രൂപവത്കരിച്ചതിന്റെ ബഹുമാനാർഥമാണ് എല്ലാവർഷവും ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ചേർന്ന് യു.എ.ഇ രൂപവത്കരിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് അതിവിപുലമായ ആഘോഷങ്ങളും പരിപാടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിനത്തിന് മുന്നോടിയായി നവംബർ മൂന്നിന് രാജ്യം പതാകദിനം ആചരിച്ചിരുന്നു. രാവിലെ കൃത്യം 11മണിക്ക് എല്ലാ സ്ഥാപനങ്ങളും നിവാസികളും യു.എ.ഇയുടെ ചതുർവർണ പതാക ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.