‘നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട്’ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ‘നമ്മൾസ് സൂപ്പർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് 2022’ വിജയികള്‍
ദുബൈ: നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച 'നമ്മൾസ് സൂപ്പർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് 2022' സമാപിച്ചു. ആര്.ജെ അർഫാസ് ഉദ്ഘാടനം ചെയ്തു.
കൺവീനർമാരായ ശഫീഖ്, സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് മുബാറക് അധ്യക്ഷത വഹിച്ചു. ഡോ. റെൻഷി രഞ്ജിത്ത് യുവാക്കളിൽ കായികപ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി.
ട്രഷറർ ഉണ്ണി പുന്നാര, ഭാരവാഹികളായ സാദിഖലി, ഫിറോസ്, അലാവുദ്ധീൻ, സകരിയ, അഭിരാജ്, കമറുദ്ധീൻ, മുഹമ്മദ് അക്ബർ, ഷാജി എം അലി, അൻവർ ഹുസൈൻ, അബ്ദുൽ ശുക്കൂർ, ഹാറൂൻ, ഷാജഹാൻ, വീരോജ്, ഫിറോസ് അലി, സുനിൽ കൊച്ചൻ, അബൂബക്കർ, അഭിലാഷ്, മുഹാദ്, നസീറുദ്ധീൻ, നൗഷാദ്, സൈഫൽ എന്നിവർ സംസാരിച്ചു. സി വിഭാഗത്തിൽ വിജയികളായി അവിനാഷ്-വിഷ്ണു ടീം വിന്നേഴ്സ് ട്രോഫിയും അബ്ദുല്ല - വിനീഷ് ടീം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
ഡി വിഭാഗത്തിൽ ഷബീർ-നിയാസ് വിന്നേഴ്സ് ട്രോഫിയും ഷിനോജ്-പ്രവീൺ റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. ജനറൽ സെക്രട്ടറി ആഷിഫ് സ്വാഗതവും സ്പോർട്സ് കൺവീനർ ഷഫീക്ക് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.