യു.എ.ഇ ഇറാനിലെ എംബസി അടച്ചു

അബൂദബി: സംഘർഷങ്ങളുടെ പശ്​ചാത്തലത്തിൽ ഇറാനിലെ എംബസി അടക്കുന്നതായും അംബാസഡറെയും മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിക്കുകയും ചെയ്യുന്നതായും പ്രഖ്യാപിച്ച്​ യു.എ.ഇ. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരായ പ്രതികരണമായാണ് നടപടി.

താമസ സ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സേവന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങൾ നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്ന്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടി രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും വെല്ലുവിളിയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

യു.എ.ഇയുടെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന എല്ലാ ആക്രമണങ്ങളെയും ശക്തമായി എതിർക്കുന്ന ഉറച്ച നിലപാടിന്റെ ഭാഗമായാണ് നടപടിയെന്ന്​ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശികവും ആഗോളവുമായ സമാധാനത്തിനും സ്ഥിരതക്കും, ഊർജസുരക്ഷക്കും, ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതക്കും നിലവിലെ സംഭവവികാസങ്ങൾ ഗുരുതര ഭീഷണിയാണെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - UAE closes embassy in Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.