അബൂദബി: നാഫിസ് പ്രോഗ്രാമിലൂടെ ധനസഹായം സ്വീകരിച്ച സ്വദേശികളായ ജീവനക്കാർക്ക് അനധികൃതമായി ശമ്പളം കുറച്ച എട്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. നിയമ നടപടികൾക്കായി ഈ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഇമാറാത്തുൽ റിപ്പോർട്ട് ചെയ്തു.
സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ പദ്ധതിയാണ് നാഫിസ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്ന ഇമാറാത്തികൾക്ക് നാഫിസ് പദ്ധതിയിലൂടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാനവവിഭവ ശേഷി വകുപ്പ് നൽകിവരുന്നുണ്ട്.
എന്നാൽ, ചില കമ്പനികൾ നാഫിസിൽനിന്ന് ആനുകൂല്യം നേടുന്ന സ്വദേശികളുടെ ശമ്പളത്തിൽ കുറവ് വരുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് മന്ത്രാലയം പരിശോധന നടത്തിയത്.
സ്വദേശികളുടെ ശമ്പളം കുറക്കുന്നത് സ്വദേശിവത്കരണ നിയമത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധന കൂടുതൽ ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.