ദുബൈ: യു.എ.ഇ-വലിയപറമ്പ പഞ്ചായത്ത് കെ.എം.സി.സി സംഗമമായ ‘മുലാഖാത്ത്’ സീസണ്- 4 സംഘടിപ്പിച്ചു. കാസര്‍കോട് വലിയപറമ്പ പഞ്ചായത്ത് പ്രദേശത്തുനിന്നുള്ളവരുടെ ഒത്തുചേരലില്‍ 600ലധികം പേർ പങ്കെടുത്തു. മൂന്നു ഗ്രൂപ്പായി തിരിച്ചായിരുന്നു മത്സരം. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ടിക് ടോക്, ബാങ്കുവിളി, അനൗൺസ്മെന്റ്, ഫുട്ബാള്‍, ക്രിക്കറ്റ്, ക്വിസ്, ദഫ്മുട്ട്, ഫാന്‍സി ഒപ്പന, ഫാന്‍സി കോല്‍ക്കളി, വിനോദ ഗെയിമുകള്‍, കുട്ടികളുടെ ഗെയിമുകള്‍, ലേഡീസ് കോര്‍ണര്‍ എന്നിവയാണുണ്ടായിരുന്നത്. ‘പി. ഇസ്മായിൽ മെമ്മോറിയൽ ഓവറോൾ ട്രോഫി’ എനിവെർ ട്രാവൽസ് സെന്‍ട്രല്‍ ടീം സ്വന്തമാക്കി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും യു.എ.ഇയില്‍ ജബല്‍ ജൈസ് അടക്കമുള്ള പര്‍വത മേഖലകളിലും സൈക്കിളില്‍ സഞ്ചരിച്ച പി. സലീമിനെയും മികച്ച കരിയർ നേട്ടത്തിന് ഡോ. നബീല ഖാലിദിനെയും കലാം വേൾഡ് റെക്കോഡിൽ ഇടം നേടിയ അഞ്ചു വയസ്സുകാരി ഫാത്തിമ നൂറ ജാബിറിനെയും ആദരിച്ചു. പി.കെ.സി. അബ്ദുല്ല രചിച്ച ‘മരുഭൂ പരുന്തുകള്‍’ പുസ്തകം അല്‍വഫ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സി. മുനീര്‍ പി.കെ.സി ഖാലിദിന് നല്കി പ്രകാശനം ചെയ്തു. പി.വി അബ്ദുല്‍ മജീദ് ഹാജി, സി.എച്ച് ഷംസീര്‍, ടി.പി ഹാരിസ് ഹാജി, ഷറഫുദ്ദീന് ഒറ്റത്തയ്യില്‍, അഷ്റഫ് ഗ്രീൻ കീ, അബ്ദുല്ല അർമ ഗ്രൂപ്, പി.കെ.സി നൗഷാദ്, ഗഫൂർ കാരയിൽ, ഇ.കെ. സിദ്ദിഖ്, ലുഖ്മാൻ ഉപ്പള, റഫീഖ് പടന്ന തുടങ്ങിയവര്‍ അതിഥികളായിരുന്നു.
ജില്ലാ കെ.എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, അഫ്സല് മെട്ടമ്മല്‍, സലാം തട്ടാനിച്ചേരി, കുവൈത്ത് കെ.എം.സി.സി നേതാവ് ഇക്ബാൽ മാവിലാടം, മണ്ഡലം നേതാക്കളായ മുഹമ്മദ് ആയിറ്റി, എ.ജി.എ റഹ്മാൻ, ഷബീർ കൈതക്കാട്, ശരീഫ് ചന്ദേര, അനീസ് പി.കെ.സി, റഷീദ് പടന്ന തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.