മുഖ്യമന്ത്രി മുബാദല നിക്ഷേപ കമ്പനിയുമായി ചർച്ച നടത്തി

അബൂദബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ അബൂദബി സർക്കാറി​​െൻറ ഉടമസ്ഥതയിലുള്ള മുബാദല നിക്ഷേപ കമ്പനിയുമായി ചർച്ച നടത്തി. കേരളത്തിലെ നിക്ഷേപാനുകൂല സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി ചർച്ചയിൽ വിശദീകരിച്ചു. ഉന്നത മാനവ വിഭവശേഷിയും നൂറ് ശതമാനം സാക്ഷരതയുമുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ഗതിവേഗം വർധിപ്പിക്കുന്നതിന് അനുകൂലമായ വികസന നയങ്ങളാണ് സർക്കാർ പിന്തുടരുന്നത്. ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിലവിലുള്ള വിവിധ നിക്ഷേപാവസരങ്ങളെ കുറിച്ച് നോർക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളേങ്കാവൻ വിശദമായ അവതരണം നടത്തി. വ്യോമയാനം, ഡിസ്ട്രിക്ട് കൂളിങ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ കേരളത്തിലുള്ള നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ മുബാദല കമ്പനി അധികൃതർ താൽപര്യം പ്രകടിപ്പിച്ചു.

Tags:    
News Summary - Mubadala Investment Comapny -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.