തിരുവനന്തപുരത്ത്​ നിന്ന്​ കിട്ടിയ റാപിഡ്​ പോസിറ്റീവ്​ ഫലവും നെടുമ്പാശേരിയിൽ നിന്ന്​ കിട്ടിയ നെഗറ്റീവ്​ ഫലവും

റാപിഡ്​ പരിശോധന ഫലം: കൂടുതൽ പരാതിയുമായി യാത്രക്കാർ

ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ്​ പരിശോധനക്കെതിരെ കൂടുതൽ പരാതികളുമായി യാത്രക്കാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ റാപിഡ്​ പരിശോധനയിൽ ഒരാളുടെ ഫലം പോസിറ്റീവായതിനെ തുടർന്ന്​ യാത്ര മുടങ്ങിയ കുടുംബം മൂന്ന്​ ദിവസത്തിനുള്ളിൽ നെടുമ്പാശേരിയിലെത്തി യാത്ര ചെയ്തു. അബൂദബിയിൽ ഓഡിറ്റിങ്​ സ്ഥാപനത്തിന്‍റെ മാനേജിങ്​ പാർട്​ണറായ കൊല്ലം കൊട്ടാരക്കര സ്വദേശി സാം ജി. ഡാനിയേൽ, ഭാര്യ ഭാര്യ രഞ്ജിനി സാം, മക്കളായ സാറാ സാം ഡാനിയൽ, അന്ന സാം ഡാനിയൽ എന്നിവരുടെ യാത്രയാണ്​ മുടങ്ങിയത്​. നാല്​ പേർക്ക്​ ടിക്കറ്റിനത്തിൽ ലക്ഷം രൂപയും റാപിഡ്​ പരിശോധന നടത്തിയ വകയിൽ 10,000 രൂപയും നഷ്ടമായി. ടിക്കറ്റ്​ റീ ഫണ്ട്​ ലഭിക്കില്ലെങ്കിലും മറ്റൊരു ദിവസത്തേക്ക്​ മാറ്റിക്കിട്ടിയേക്കുമെന്നാണ്​ പ്രതീക്ഷ.

ജനുവരി രണ്ടിന്​ പുലർച്ചയാണ്​ ദുബൈയിലേക്ക്​ ടിക്കറ്റെടുത്തിരുന്നത്​. യാത്രക്ക്​ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായതിനെ തുടർന്നാണ്​ നാല്​ പേരും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്​. എന്നാൽ, മക്കളിൽ ഒരാളുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ഇതേ തുടർന്ന്​ നാല്​ പേരും വീട്ട​ിലേക്ക്​ മടങ്ങി. കോവിഡിന്‍റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മകൾക്ക്​ പത്താം തീയതി പരീക്ഷയുള്ളതിനാൽ ഏത്​ വിധേനയും യു.എ.ഇയിലേക്ക്​ തിരിക്കണമെന്ന ആലോചനയെ തുടർന്നാണ്​ നെടുമ്പാശേരി വഴി യാത്ര ചെയ്യാൻ തീരുമാനിച്ചത്​. ഇതിന്​ മുന്നോടിയായി പുറത്തെ ലാബിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്​. അഞ്ചാം തീയതി രാത്രി നെടുമ്പാശേരിയിലെത്തി റാപിഡ്​ പരിശോധന നടത്തിയപ്പോൾ അതും നെഗറ്റീവ്​. അബൂദബിയിലെത്തി നടത്തിയ പരിശോധനയിലും നെഗറ്റീവായിരുന്നു ഫലം.

മകൾക്ക്​ പരീക്ഷയുള്ളതിനാൽ ടിക്കറ്റ്​ റി ഷെഡ്യൂളിന്​ കാത്ത്​ നിൽക്കാതെ വീണ്ടും ടിക്കറ്റെടുത്താണ്​ യാത്ര ചെയ്തത്​. തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക്​ 2490 രൂപ വീതം മുടക്കായി. കൊച്ചിയിലെത്തിയപ്പോഴും ഇത്രയും തുക മുടക്കേണ്ടി വന്നു.

Tags:    
News Summary - more Passengers complaints about Rapid test result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.