പണം തട്ടൽ; 30,000 ദിർഹം നഷ്ടപരിഹാരത്തിന്​ വിധി

അബൂദബി: മൂന്നുപേർ ചേർന്ന്​ 70,000 ദിർഹം തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിന്​ 30,000 ദിർഹം നഷ്ടപരിഹാരം അടക്കം ഒരു ലക്ഷം ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട്​ അബൂദബി സിവില്‍, ഫാമിലി കോടതി. അനധികൃതമായി പണം കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ കേസിലാണ്​ കോടതി വിധി പ്രസ്താവിച്ചത്​.

കേസില്‍ പ്രാഥമിക അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കിയ ശേഷം കോടതി പ്രതികളില്‍ ഒരാളെ രണ്ടു മാസം തടവും പരാതിക്കാരന്‍റെ കോടതിച്ചെലവും വഹിക്കാനും ശിക്ഷിച്ചിരുന്നു. എങ്കിലും പ്രോസിക്യൂഷന്‍ ഈ വിധിക്കെതിരെ അപ്പീല്‍ നൽകുകയും കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അബൂദബി ക്രിമിനല്‍ കോടതി മുന്‍വിധി തള്ളുകയും പ്രതി തടവുശിക്ഷ അനുഭവിക്കുന്നതിനു പുറമേ, 5000 ദിര്‍ഹം പിഴ അടക്കണമെന്നും ഇതിനു പുറമേ പരാതിക്കാരന്‍റെ കോടതിച്ചെലവും വഹിക്കണമെന്നും ഉത്തരവിട്ടു

Tags:    
News Summary - Money laundering; verdict for 30,000 dirhams in compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.