ദുബൈ: യു.എ.ഇയിലെ പ്രമുഖ വസ്ത്ര ബ്രാൻഡായ സ്മാർട്ട് ബേബിയുടെ ഷോപ്പിങ് സുഗമമാക്കുന്നതിന് പുതിയ മൊബൈൽ ആപ് പുറത്തിറക്കി.
ഷാർജ ആസ്ഥാനമായ അൽ സഫീർ ഗ്രൂപ് ഓഫ് കമ്പനീസിന് കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബേബിയുടെ ആപ് വഴി ഉപഭോക്താക്കൾക്ക് ഓഫറുകൾ സ്വന്തമാക്കാനും അവസരമൊരുക്കുന്നു. കുട്ടികളുടെ ഇഷ്ട വസ്ത്ര ബ്രാൻഡായ സ്മാർട്ട് ബേബിയുടെ െവർച്വൽ രംഗത്തേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.
നവജാത ശിശുക്കൾ മുതൽ കൗമാരക്കാർക്ക് വരെയുള്ള വസ്ത്രങ്ങൾ ആപ് വഴി തെരഞ്ഞെടുക്കാം. സ്ലീപ്വെയർ, ഫാൻസി വസ്ത്രങ്ങൾ, നവജതാത ശിശുക്കൾക്കുള്ള വസ്ത്രങ്ങൾ, അവരെ പരിപാലിക്കുന്ന അമ്മമാർക്കുള്ള അവശ്യവസ്തുക്കൾ, സ്കൂൾ കിറ്റ്, സ്കൂൾ ഉപകരണം, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം സ്മാർട്ട് ബേബി വഴി ലഭ്യമാണ്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ കലക്ഷൻ എത്തിയിട്ടുണ്ട്. നിലവിൽ പുറത്തിറക്കിയ സമ്മർ കലക്ഷനുകളും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വാങ്ങാൻ കഴിയും. മികച്ച നിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സ്മാർട്ട് ബേബിയുടെ ഷോറൂമുകളുണ്ട്. സിറ്റി സെൻറർ, ബുർജ്മാൻ, സഹാറ സെൻറർ, സെഞ്ചുറി മാൾ തുടങ്ങിയ പ്രമുഖ മാളുകളിലും ഷോറൂമുകളുണ്ട്. പുതിയ ആപ് ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.