എം.എൻ. കാരശ്ശേരി
അബൂദബി മലയാളിസമാജം സാഹിത്യ അവാർഡ് ഡോ. എം.എൻ. കാരശ്ശേരിക്ക്
അബൂദബി: മലയാളിസമാജത്തിന്റെ 38ാമത് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഡോ. എം.എൻ. കാരശ്ശേരിക്കാണ് ഇത്തവണത്തെ സാഹിത്യപുരസ്കാരം. 50000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് അവാർഡ്. 1982 മുതലാണ് സമാജം സാഹിത്യപുരസ്കാരം നൽകിവരുന്നത്.
കവി പ്രഫ. വി. മധുസൂദനൻ നായർ അധ്യക്ഷനായ സമാജം സാഹിത്യ പുരസ്കാരനിർണയ സമിതിയിൽ ഡോ. പി. വേണുഗോപാലൻ (കലാമണ്ഡലം ഡീൻ, മലയാളം ലെക്സിക്കൺ മുൻ ചീഫ് എഡിറ്റർ, നിരൂപകൻ, ഗവേഷകൻ), ഡോ. ബിജു ബാലകൃഷ്ണൻ (കവി, നിരൂപകൻ, കോളജ് അധ്യാപകൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ എഡിറ്റർ) എന്നിവർ അംഗങ്ങളായിരുന്നു. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
അവാർഡ് നിർണയ സമിതി അംഗങ്ങളും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ടി.ഡി. അനിൽകുമാർ, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരാലി, സീനിയർ കമ്മിറ്റി അംഗം എ.എം. അൻസാർ, വനിതവിഭാഗം കൺവീനർ ഷഹ്ന മുജീബ്, മുൻ പ്രസിഡന്റ് ബി. യേശുശീലൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.