എം.ജി.എം-യു.ഐ.സി ഇയർബുക്ക് പ്രകാശനച്ചടങ്ങിൽ ഇറ്റാലിയൻ എഴുത്തുകാരി ഡോ. സബ്രീന ലേ സംസാരിക്കുന്നു
ഷാർജ: ഇസ്ലാമിക തത്ത്വങ്ങളുടെ കേന്ദ്രബിന്ദു വിജ്ഞാനമാണെന്നും എഴുത്തിലൂടെ സാംസ്കാരികമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും ഇറ്റാലിയൻ എഴുത്തുകാരി ഡോ. സബ്രീന ലേ പ്രസ്താവിച്ചു. എം.ജി.എം-യു.ഐ.സിയുടെ ഇയർബുക്ക് പ്രകാശനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
വിജ്ഞാനം ദൈവത്തിലേക്ക് അടുപ്പിച്ച് ഉത്തരവാദിത്തമുള്ളവരാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രകാശനത്തോടനുബന്ധിച്ച് നടന്ന 'ദ പെൻ ആൻഡ് ഇൻസ്പയറിങ് വിസ്ഡം' ചർച്ചയിൽ കെ.പി. റസീന, മഹാലക്ഷ്മി മനോജ്, സൽമ അൻവാരിയ, അസ്മാബി അൻവാരിയ, സഫ സലാഹുദ്ദീൻ, ജാസ്മിൻ ഷറഫുദ്ദീൻ, മുനീബ നജീബ്, ശബാന റിയാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.