ദുബൈ: ലോകത്തെ ഏറ്റവും വിഖ്യാതമായ ഖുർആൻ പാരായണ മത്സരമായി മാറിയ ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡിനു മുന്നോടിയായ മത്സരങ്ങൾ ഇൗ മാസം27നാരംഭിക്കും. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ ദുബൈ ചേംബർ ഒഫ് കൊമേഴ്സ്ആൻറ് ഇൻഡസ്ട്രി ഒാഡിറ്റോറിയത്തിലാണ് മത്സരം നടക്കും. 96 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ഇതു വരെ പങ്കാളിത്തം അറിയിച്ചതെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവും സംഘാടക സമിതി മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബു മിൽഹ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും നടത്തുന്നുണ്ട്. സ്ത്രീകൾക്കു മാത്രമായ പഠന ക്ലാസുകൾ വിമൻസ് അസോസിയേഷൻ ഹാളിൽ നടത്തും.
മലയാളം,ഉറുദു, ഇംഗ്ലീഷ് ഭാഷകളിലെ പ്രഭാഷണങ്ങൾ അൽ നസർ ക്ലബിൽ സംഘടിപ്പിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി യോഗ ശേഷം അദ്ദേഹം അറിയിച്ചു. ജൂൺ 15ന് നടക്കുന്ന സമാപന ചടങ്ങിൽ ഇൗ വർഷത്തെ ഇസ്ലാമിക വ്യക്തിത്വത്തിനുള്ള പുരസ്കാരം സമ്മാനിക്കും. മികച്ച പാരായണം നടത്തിയ മത്സരാർഥികളെയും വിധികർത്താക്കളെയും ആദരിക്കും.
ആലോചനാ യോഗത്തിൽ ഡോ. സഇൗദ് അബ്ദുല്ല ഹരീബ്, സമി അബ്ദുല്ല ഗൾഗാഷ്, ഡോ. മുഹമ്മദ് അബ്ദുറഹീം സുൽത്താൻ അലോലമ, അഹ്മദ് അൽ സാഹിദ്, അബ്ദുറഹീം ഹുസൈൻ അഹ്ലി, സാലിഹ് അലി അബ്ദുൽ റഹ്മാൻ, ശൗഖി അഹ്മദ് അൽ താഹിർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.