ദുബൈ: കഫത്തീരിയ, റസ്റ്റാറന്റ് രംഗത്തെ സംരംഭകർക്കായി മീഡിയവൺ ഒരുക്കുന്ന ബിസിനസ് സംഗമം ബുധനാഴ്ച ദുബൈയിൽ നടക്കും. ബി2ബി കണക്ട് എന്ന പേരിൽ ദുബൈ ദേര സിറ്റി സെന്റർ പുൾമാൻ ഹോട്ടലിൽ വൈകീട്ട് നാല് മുതലാണ് സംഗമം. യു.എ.ഇയിലെ ഫുഡ് ആൻഡ് ബിവറേജ് രംഗത്തെ വിദഗ്ധരും സംരംഭകരും സാങ്കേതികവിദഗ്ധരുമാണ് മീഡിയവൺ ബി2ബി കണക്ടിൽ പങ്കെടുക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റിയുടെ മുതിർന്ന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ റഹീഫ് പി. ഹനീഫ, ഷാഫി അഷ്റഫ്, ഹോട്പാക്ക് ഗ്ലോബൽ ഗ്രൂപ് സി.ഇ.ഒ പി.ബി അബ്ദുൽ ജബ്ബാർ, ഹോസ്പിറ്റാലിറ്റി കൺസൽട്ടന്റ് അവിനാഷ് മോഹൻ, ലീഡർഷിപ് കോച്ച് റിയാസ് ഹകീം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. ബെഞ്ച് മാർക്ക് ഫുഡ്സ് എം.ഡി അബ്ദുൽ മജീദ്, കെ.പി ഗ്രൂപ് ഇന്റർനാഷനൽ എം.ഡി കെ.പി മുഹമ്മദ്, മലബാർ തട്ടുകട, അബ്ജാർ അഡ്വെർടൈസിങ് എം.ഡി എൻ.പി മുഹമ്മദ് തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുക്കും. ഈരംഗത്തെ പുതിയ സാങ്കേതികവിദ്യകളും പ്രവണതകളും പങ്കുവെക്കുന്ന സെഷനും ബി2ബി കണക്ടിന്റെ ഭാഗമായുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.