അനധികൃത മസാജ്​ സെൻററുകളുടെ  ചതിയിൽ കുടുങ്ങരുതെന്ന്​ മുന്നറിയിപ്പ്​

ദുബൈ: പൊലീസും നഗരസഭയും ആവർത്തിച്ച്​ നൽകുന്ന മുന്നറിയിപ്പുകൾ ഗൗനിക്കാതെ  അനധികൃത മസാജ്​ സംഘങ്ങളുടെ വലയിൽ കുടുങ്ങി പണവും മാനവും നഷ്​ടപ്പെടുത്തിയ പ്രവാസികളിൽ ഒ​േട്ടറെ മലയാളികളും. ലൈസൻസ്​ ഇല്ലാതെ മസാജ്​, ബ്യൂട്ടി പാർലറുകളും സലൂണുകളും  നടത്തുന്നത്​ രാജ്യത്ത്​ നിയമവിരുദ്ധമാണ്​. എന്നാൽ നിയമം കാറ്റിൽ പറത്തി നിരവധി സംഘങ്ങളാണ്​ അനാശ്യാസകരമായ മസാജിങ്​ നടത്തി വരുന്നത്​. തങ്ങളുടെ കേന്ദ്രത്തിലേക്ക്​ വിളിച്ചു വരുത്തി കയ്യിലുള്ള പണം മുഴുവൻ തട്ടിയെടുക്കുകയും നഗ്​നരാക്കി നിർത്തി ഫോ​േട്ടാ എടുത്ത്​ പ്രചരിപ്പിക്കു​െമന്ന്​ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയുമാണ്​ ഇവരുടെ രീതി. മർദനമാണ്​ ഇവിടെ നിന്ന്​ ലഭിക്കുന്ന മസാജ്​. ഇത്തരം തട്ടിപ്പ്​ നടത്തിയ ഒരു സംഘത്തെ കഴിഞ്ഞ ദിവസം ദുബൈ പൊലീസ്​ പിടികൂടിയിരുന്നു. തട്ടിപ്പിനിരയായവർ ​െപാലീസിൽ പരാതി നൽകിയതിനാൽ മാത്രമാണ്​ പ്രതികൾ കുടുങ്ങിയത്​. എന്നാൽ മലയാളികളുൾപ്പെടെ  പണം നഷ്​ടപ്പെട്ട പലരും പുറത്തറിഞ്ഞാൽ മാനവും പോകുമെന്ന പേടിയിൽ തങ്ങളുടെ അനുഭവം മൂടിവെച്ചിരിക്കുകയാണ്​.  സാമൂഹിക മാധ്യമങ്ങളും ​കാറിൽ കുത്തിവെക്കുന്ന ചിത്രമുള്ള കാർഡുകളും മുഖേനയാണ്​ അനധികൃത സംഘങ്ങള്‍ ഇരകളെ ആകർഷിക്കുന്നത്​. ദേര, ബര്‍ദുബൈ, നായിഫ് , കറാമ, സത് വ, ടീകോം, അല്‍ നഹദ, ഖിസൈസ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അനധികൃത കേന്ദ്രങ്ങളുണ്ട്​.   ആളുകളെ പ്രലോഭിപ്പിച്ച്​ ഇവരുടെ അടുത്തെത്തിക്കാൻ ഏജൻറുമാരുമുണ്ട്​.  കറാമയിലെ ഒരു കെട്ടിടത്തിൽ മാത്രം 12 മസാജ്​ കേന്ദ്രങ്ങൾ നടക്കുന്നുണ്ട്​. ഉദ്യോഗസ്​ഥർ റെയ്​ഡിന്​ വരുന്നത്​ നിരീക്ഷിക്കാൻ അത്യാധുനിക കാമറകൾ ഘടിപ്പിച്ചാണ്​ ഇവയുടെ പ്രവർത്തനം. 

സ്ത്രീകളുടെ അംഗീകൃത മസാജ് കേന്ദ്രങ്ങളിൽ  പുരുഷന്മാർക്കും  പുരുഷന്മാര്‍ക്കുള്ളതില്‍ സ്ത്രീകളും പ്രവേശിക്കരുത്​ എന്നാണ് നിയമം. 
എന്നാൽ  അനധികൃത കേന്ദ്രങ്ങളുടെ പരസ്യവാചകം തന്നെ വിവിധ നാടുകളിൽ നിന്നുള്ള സ്​ത്രീകളുടെ സേവനം എന്നാണ്​.   സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്​ത്​ കരകൗശല ഉൽപന്നങ്ങൾ വിൽക്കുന്നതിനു  പോലും ലൈസൻസ്​ വേണമെന്നിരിക്കെ ട്വിറ്ററിലും ഇൻസ്​റ്റാഗ്രാമിലും ഫേസ്​ബുക്കിലുമെല്ലാം മൊബൈൽ നമ്പറും വാട്ട്സ്​ആപ്പ്​ നമ്പറും നൽകിയാണ്​ മസാജ്​ തട്ടിപ്പുകാർ ആളെ പിടിക്കുന്നത്​.  

ആവശ്യക്കാരെ കണ്ടെത്താൻ ഇവര്‍ പ്രചരിപ്പിക്കുന്ന വിസിറ്റിംഗ് കാര്‍ഡുകള്‍ വീടുകളിലേക്ക് വരെ എത്തി തുടങ്ങിയതാണ്​ മറ്റൊരു തലവേദന. നഗ്​നചിത്രങ്ങളും ഫോൺനമ്പറുമടങ്ങുന്ന കാര്‍ഡുകള്‍ കുട്ടികളുമായി പുറത്തിറങ്ങുന്നവരുടെ മാനം കെടുത്തുന്നു. ആളുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലെ റോഡിലും വഴിയോരങ്ങളിലും നാല്‍ക്കവലകളിലും  ബസ്​ സ​്​റ്റോപ്പുകളിലും പാര്‍കിംഗ് ലോട്ടുകളിലും നിര്‍ത്തിയിട്ട വാഹനങ്ങളിൽ ഇത്തരം ഫോട്ടോ പതിച്ച കാര്‍ഡുകള്‍ നിറയുന്നു. പള്ളികളിൽ നമസ്​കരിച്ച്​ മടങ്ങിയെത്തു​ന്നവരുടെ   വാഹനങ്ങളുടെ ചില്ലുകളിലും പലപ്പോഴും  ഇത്തരം കാർഡുകൾ നിറഞ്ഞിരിക്കും. ചിലയിടങ്ങളില്‍  ഫ്ലാറ്റുകളിലും വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. കുടുംബമായി താമസിക്കുന്നവരുടെ ഡോറുകളില്‍ പോലും മസാജ്​ കാര്‍ഡുകള്‍ നിക്ഷേപിക്കുന്ന സംഘം നിരന്തര ശല്യമാവുന്നുണ്ട്​.   ഇത്തരം  കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ പൊലീസുകാരനെ അക്രമിച്ച സംഭവം കോടതിയിലുണ്ട്​. മസാജ്​ കാർഡ്​ വിതരണത്തിനിടെ പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലുമാണ്​ ശിക്ഷ. 

Tags:    
News Summary - massage centre-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.