ഖോർഫക്കാനിൽ നിർമിച്ച അബൂബക്കർ അൽ സിദ്ദിഖ് പള്ളിയുടെ ഉദ്ഘാടനം ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു
ഷാർജ: ഖോർഫക്കാനിൽ നിർമിച്ച അബൂബക്കർ അൽ സിദ്ദിഖ് പള്ളിയുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു.
1250 പുരുഷൻമാർക്കും 250 സ്ത്രീകൾക്കും നമസ്കരിക്കുവാനുള്ള സൗകര്യമുള്ള പള്ളിയിൽ വായനശാലയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി, പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി, ഇസ്ലാമിക് അഫയേഴ്‌സ് ഡയറക്ടറേറ്റ് ഡയറക്ടർ അബ്ദുല്ല ഖലീഫ യറൂഫ് അൽ സബൂസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.