മ​ർ​ഹ​ബ ല​യ​ൺ​സ് ക്ല​ബ്​ ന​ട​ത്തു​ന്ന സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന യ​ജ്ഞ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​ർ​ഹ​ബ ല​യ​ൺ​സ് ക്ല​ബ് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന

ദു​ബൈ: ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മി​ഡി​ലീ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ബൈ മ​ർ​ഹ​ബ ല​യ​ൺ​സ് ക്ല​ബ്​ ആ​റു മാ​സം കൊ​ണ്ട്​ 3000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ക​ണ്ണ​ട വി​ത​ര​ണ​വും ന​ട​ത്തും. 2024-25 വ​ർ​ഷ​ത്തെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യാ​യ ഇ​യ​ർ ഓ​ഫ് ക്ലി​യ​ർ വി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​ൻ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ​ർ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ ദു​ബൈ​യി​ൽ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ആ​ദ്യ ക്യാ​മ്പ് ദു​ബൈ സോ​നാ​പ്പൂ​ർ ജി​ൻ​കോ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രു​ടെ ക്യാ​മ്പി​ൽ ഈ ​മാ​സം 23ന്​ ​ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ ഏ​ക​ദേ​ശം 300 തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​ത്ര പ​രി​ശോ​ധ​ന ന​ട​ത്തും.

ഈ ​രീ​തി​യി​ൽ ഏ​ക​ദേ​ശം 15 ക്യാ​മ്പു​ക​ളി​ലൂ​ടെ 4000 മു​ത​ൽ 4500 തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​തി​ൽ​നി​ന്ന് കാ​ഴ്ച ത​ക​രാ​റു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ക​ണ്ണ​ട​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യു​മാ​ണ് ഈ ​ക്യാ​മ്പു​ക​ളി​ലൂ​ടെ മ​ർ​ഹ​ബ ല​യ​ൺ​സ് ക്ല​ബ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ജി​മ്മി കു​ര്യ​ൻ, സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു, ട്ര​ഷ​റ​ർ ബി​നി​ൽ മാ​ത്യു, ടാ​നി​ഷ്‌ കു​ത്തൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Marhaba Lions Club Free Eye Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.