മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ കൊയ്ത്തുത്സവത്തിന്റെ വിളംബര പത്ര പ്രകാശനം മോർ ക്രിസ്റ്റഫോറസ് മാർക്കോസ് നിർവഹിക്കുന്നു
ദുബൈ: മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഈ വർഷത്തെ കൊയ്ത്തുത്സവത്തിന്റെ വിളംബരപത്ര പ്രകാശനം മോർ ക്രിസ്റ്റഫോറസ് മാർക്കോസ് നിർവഹിച്ചു. നവംബർ 20ന് രാവിലെ 10ന് കേരളീയ ഭക്ഷണ വിഭവങ്ങളുടെ വിൽപനയോടെ കൊയ്ത്തുത്സവം ആരംഭിക്കും.
വൈകീട്ട് ആറിന് വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങും. മ്യൂസിഷ്യനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസി, വയലിനിസ്റ്റ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാൻഡിന്റെ പ്രോഗ്രാമാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനക്ക് നവാഭിഷിക്തനായ മോർ ക്രിസ്റ്റഫോറസ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.