Posted On
date_range Updated On
date_range മല്ലപ്പള്ളി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
റാസൽഖൈമ: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ഫുജൈറ ജെ.കെ സിമെന്റ്സ് കമ്പനിയിലെ ജീവനക്കാരനുമായ ലിജു (46) റാസൽഖൈമയിൽ നിര്യാതനായി. നാട്ടിലുള്ള അമ്മയോട് ടെലിഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച് മരണം സംഭവിക്കുകയായിരുന്നു. ദിബ്ബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. കളത്തിങ്കൽ മത്തായിയുടെ മകനാണ്. മാതാവ്: മറിയാമ്മ മത്തായി. ഭാര്യ: എലിസബത്ത് റാണി. മകൾ: ഷാരോൺ മറിയം ലിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.